സ്‌കൂട്ടറിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവതിയും കാമുകനും പിടിയില്‍; മൂന്ന് മക്കളുള്ള സുനിതയ്ക്ക് കാമുകന്‍മാര്‍ നിരവധി , തുമ്പായത് വണ്ടിയുടെ 586 നമ്പര്‍
മാവേലിക്കര: (www.kvartha.com 13.09.2018) സ്‌കൂട്ടറിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവതിയും കാമുകനും അറസ്റ്റില്‍. മാന്നാര്‍ എണ്ണയ്ക്കാട് ഇലഞ്ഞിമേല്‍ വടക്ക് വിഷ്ണു ഭവനില്‍ സുനിത (36),കാമുകന്‍ ഹരിപ്പാട് പിലാപ്പുഴ ബിജു ഭവനില്‍ ബിജു വര്‍ഗീസ് (33) എന്നിവരാണ് പിടിയിലായത്. 2018 ജൂണ്‍ മുതല്‍ മാവേലിക്കരയിലും പരിസരത്തും സ്‌കൂട്ടറില്‍ കറങ്ങി മാല നടന്നുപോകുന്ന യാത്രക്കാരുടെ പൊട്ടിച്ചുവരുന്ന സംഘത്തെ മൂന്ന് മാസം നീണ്ട നിരീക്ഷണത്തിന് ഒടുവിലാണ് പോലീസ് വലയിലാക്കുന്നത്.
മോഷണ സമയത്ത് ധരിച്ചിരുന്ന അതേ വേഷവിധാനങ്ങളോടെയാണ് പ്രതികളെ പോലീസ് പിടികൂടിയതും. സുനിതയെ ബുധനൂരുള്ള വീട്ടില്‍ നിന്നും ബിജുവിനെ ഹരിപ്പാടുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. വിവാഹിതയും മൂന്നു മക്കളുടെ മാതാവുമായ സുനിത ഭര്‍ത്താവ് വിദേശത്ത് ആയിരുന്നപ്പോള്‍ കാമുകന്മാരുടെ കൂടെ ഒളിച്ചോടിയത് സംബന്ധിച്ച് മാന്നാര്‍ സ്‌റ്റേഷനില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.
ഒന്നര വര്‍ഷം മുമ്പാണ് ദുബൈയില്‍ ജോലി ചെയ്തിരുന്ന അവിവാഹിതനായ ബിജുവിനെ ഫേസ് ബുക്ക് വഴി സുനിത പരിചയപ്പെടുന്നത്. തുടര്‍ന്ന് അടുപ്പത്തിലായ ഇവര്‍ ബന്ധം തുടര്‍ന്നു. നാട്ടിലെത്തിയ ബിജു ബുധനൂരിലെത്തി സുനിതയോടൊപ്പം താമസം തുടങ്ങി. എന്നാല്‍ വിവരം ഭര്‍ത്താവ് അറിയുകയും പ്രശ്‌നമാവുകയും ചെയ്തതോടെ കമിതാക്കള്‍ അവിടെ നിന്നും മുങ്ങി വിവിധ സ്ഥലങ്ങളില്‍ വാടക വീടെടുത്ത് താമസിക്കുകയായിരുന്നു. പിന്നീട് ഉമ്പര്‍നാട്ടെ വാടക വീട്ടില്‍ താമസിക്കുമ്പോഴാണ് അമിത സമ്പാദ്യത്തിനും ആഡംബരത്തിനും വേണ്ടി മാല മോഷണം നടത്താന്‍ തീരുമാനിച്ചത്.
ടിപ്പര്‍ലോറി ഡ്രൈവറായ ബിജു ബുധനൂരിലും ഉമ്പര്‍നാട്ടും വാടകവീടുകളില്‍ താമസിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തന്റെ പുലര്‍ച്ചെയുള്ള യാത്രയില്‍ ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്ക് നിര്‍മ്മാല്യം തൊഴാന്‍ സ്ത്രീകള്‍ നടന്നു വരാറുണ്ടെന്ന് മനസിലാക്കിയാണ് ബിജു സുനിതയുമൊത്ത് മോഷണത്തിനിറങ്ങിയത്. പൊട്ടിച്ചെടുത്ത ആഭരണങ്ങള്‍ താമരക്കുളത്തെയും കരുനാഗപ്പള്ളിയിലെയും സ്വര്‍ണക്കടകളില്‍ വില്‍ക്കുകയായിരുന്നു പതിവ്.
ഒരു മാസത്തിനിടെ രണ്ട് മോഷണങ്ങള്‍ ആണ് കമിതാക്കള്‍ നടത്തിയത്. 2018 ജൂണ്‍ 18ന് വൈകിട്ട് നാലുമണിക്ക് കല്ലിമേല്‍ ജില്ലാ കൃഷിത്തോട്ടത്തിനടുത്ത് റോഡില്‍ കൂടി നടന്നുപോയ യുവതിയുടെ അടുത്ത് സ്‌കൂട്ടര്‍ നിറുത്തി വഴി ചോദിച്ച ഇവര്‍ യുവതിയുടെ രണ്ടര പവന്‍ വരുന്ന താലിമാല തട്ടിപ്പറിച്ചു. മാല നഷ്ടപ്പെട്ട കല്ലിമേല്‍ സ്വദേശിയായ യുവതി മോഷ്ടാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറിന്റെ നമ്പര്‍ 586 എന്ന് പോലീസില്‍ അറിയിച്ചിരുന്നു.
ഒരാഴ്ച കഴിഞ്ഞ് ചെട്ടികുളങ്ങര കടവൂര്‍ ഭാഗത്ത് പുലര്‍ച്ചെ അഞ്ചുമണിക്ക് ചെട്ടികുളങ്ങര ക്ഷേത്ര ദര്‍ശനത്തിനായി വന്ന പ്രായമുള്ള സ്ത്രീയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ബിജു ശ്രമം നടത്തി. പിടിവലിക്കിടെ സ്ത്രീ ഇയാളുടെ കൈയില്‍ കടിച്ചു. രക്ഷപ്പെട്ട് ഓടിയ ബിജു കാത്തുനിന്ന സുനിതയെയും കൂട്ടി വാഹനത്തില്‍ കയറി കായംകുളം ഭാഗത്തേക്ക് പോയി. മാലയുടെ ഒരു ചെറിയ കഷണമാണ് കിട്ടിയത്.
മാല തട്ടിപ്പറിക്കുന്നതിനെതിരെ നിരവധി പരാതികളാണ് പോലീസിന് ലഭിച്ചത്. മോഷണം പതിവായതോടെ ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്റെ നിര്‍ദേശാനുസരണം സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് 586 എന്ന നമ്പര്‍ വരുന്ന ആക്ടീവ സ്‌കൂട്ടറിനെപ്പറ്റി അന്വേഷിച്ചെങ്കിലും നമ്പര്‍ വ്യാജമെന്ന് കണ്ടെത്തി.
മോഷ്ടാക്കളെ എങ്ങനെയും വരുതിയിലാക്കണമെന്നുറച്ച പോലീസ് സംഘം മുന്നൂറ് സി.സി.ടി.വി ദൃശ്യങ്ങളും നൂറ് മൊബൈല്‍ ഫോണ്‍കാള്‍ വിവരങ്ങളും പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വ്യക്തമല്ലാത്ത ചില വീഡിയോ ദൃശ്യങ്ങളും കേന്ദ്രീകരിച്ചും രാപകല്‍ പല സ്ഥലങ്ങളില്‍ രഹസ്യ നിരീഷണം നടത്തിയും അന്വേഷണം വ്യാപിപ്പിച്ചു. അന്വേഷണത്തില്‍ സ്‌കൂട്ടറിന്റെ നമ്പര്‍ KL.30.D.5867 എന്നാണെന്നും മുന്നിലും പിന്നിലും അവസാന നമ്പര്‍ ഇളക്കിമാറ്റി 586 എന്നാക്കിയിരിക്കുകയാണെന്നും തിരിച്ചറിഞ്ഞു. ഒടുവില്‍ പ്രതികളെയും തിരിച്ചറിഞ്ഞു.
തൊണ്ടി മുതലുകള്‍ പ്രതികളില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സി.ഐ പി.ശ്രീകുമാറിനോടൊപ്പം എസ്.ഐ സി.ശ്രീജിത്, സി.പി.ഒമാരായ ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷെഫീഖ്, അരുണ്‍ഭാസ്‌കര്‍, ഗോപകുമാര്‍, സിനു വര്‍ഗീസ്, ശ്രീജ.എസ്, രേണുക എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Police arrest chain snatchers, recover gold, Mavelikkara, News, Couples, theft, Police, Arrested, Custody, Facebook, Husband, Local-News, Kerala.

Powered by Info News For You

Comments
Post a Comment