ഈ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചാല്‍ 500 രൂപയ്ക്ക് പകരം ലഭിക്കുന്നത് 2000
റാഞ്ചി (ജാര്‍ഖണ്ഡ്): (www.kvartha.com 08.09.2018) ഈ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചാല്‍ 500 രൂപയ്ക്ക് പകരം ലഭിക്കുന്നത് 2000. ജംഷഡ്പുര്‍ ബരഡിക് ബസാറിലെ എച്ച്ഡിഎഫ്‌സി ബാങ്ക് എടിഎമ്മില്‍ ആണ് സംഭവം. എടിഎമ്മിലെ 500 രൂപയുടെ ട്രേയില്‍ ജീവനക്കാര്‍ അബദ്ധത്തില്‍ 2000 രൂപയുടെ നോട്ടുകള്‍ നിറച്ചതാണ് ഇതിനു കാരണം.
ഇതോടെ പണം പിന്‍വലിച്ചവര്‍ക്കു നാലിരട്ടിയാണ് ലഭിച്ചത് . ഈ എ ടി എമ്മില്‍ നിന്നും കഴിഞ്ഞ ദിവസം പണം പിന്‍വലിച്ചവര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ലോട്ടറി തന്നെയാണ് അടിച്ചത്. 1000 രൂപ പിന്‍വലിച്ചവര്‍ക്ക് 4000; 20,000 പിന്‍വലിച്ചവര്‍ക്ക് 80,000 എന്നിങ്ങനെ കിട്ടിയതോടെ 12 മണിക്കൂര്‍കൊണ്ട് എടിഎം കാലിയായി.
തുടര്‍ന്നു ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അബദ്ധം കണ്ടെത്തിയത്. പണം നിറയ്ക്കാന്‍ കരാറെടുത്ത സ്വകാര്യ ഏജന്‍സി ജീവനക്കാരനു പറ്റിയ അബദ്ധംമൂലം ബാങ്കിനുണ്ടായ നഷ്ടം 25 ലക്ഷം രൂപയാണ്. അധിക പണം കിട്ടുന്നുവെന്ന വിവരം അറിഞ്ഞതോടെ കൂടുതല്‍ പേര്‍ പണം പിന്‍വലിക്കാനെത്തുകയായിരുന്നു.
പണം പിന്‍വലിച്ചവരെ കണ്ടെത്തിയ ബാങ്ക് അധികൃതര്‍ അവരുടെ വീടുകളിലെത്തി അധിക തുക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പലരും തയാറായില്ലെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് വൈസ് പ്രസിഡന്റ് രാജീവ് ബാനര്‍ജി വ്യക്തമാക്കി. ജീവനക്കാരുടെ വീഴ്ചമൂലം പണം നഷ്ടമായാല്‍ തുക ഏജന്‍സിയില്‍നിന്ന് ഈടാക്കണമെന്നാണു വ്യവസ്ഥയെങ്കിലും അധിക പണം ലഭിച്ചവരുമായി ബന്ധപ്പെട്ടു പണം തിരിച്ചടപ്പിക്കാനുള്ള ശ്രമം അധികൃതര്‍ തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: ATM dispence 2000 note place of 500 note in jamshedpur, News, Business, Investment, Banking, Bank, ATM, Humor, National.

Powered by Info News For You

Comments
Post a Comment