50 വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തി നേത്ര ദാനം

ന്യൂഡല്‍ഹി: (www.kvartha.com 05.09.2018)  കഴിഞ്ഞ അമ്പത് വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തി നേത്രദാനം. 2017ല്‍ 1844 പേരില്‍ നിന്നും കോര്‍ണിയകള്‍ സ്വീകരിച്ചു. കൂടാതെ 1,285 കണ്ണ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകളും നടന്നു. അമ്പത് വര്‍ഷത്തിനിടയില്‍ ഇത്രയധികം നേതൃദാനങ്ങളും ശസ്ത്രക്രിയകളും നടന്നത് ഇതാദ്യമാണെന്ന് നാഷണല്‍ ഐ ബാങ്ക് പറയുന്നു. ഐ ബാങ്ക് ചെയര്‍മാനും എയിംസിലെ പ്രൊഫസറുമായ ജീവന്‍ എസ് തിതിയല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

National, Eye Bank, AIIMS

നേതൃദാന പക്ഷാചരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണല്‍ ഐ ബാങ്കില്‍ ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെയാണ് പക്ഷാചരണം. കഴിഞ്ഞ 52 വര്‍ഷത്തിനിടയില്‍ 26,000 കോര്‍ണിയകളാണ് ശേഖരിക്കാനായതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു വ്യക്തിയുടെ മരണശേഷം ആറ് മുതല്‍ എട്ട് മണിക്കൂറിനുള്ളില്‍ കോര്‍ണിയകള്‍ കളക്ട് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. അപൂര്‍വ്വം കേസുകളില്‍ സമയപരിധി 24 മണിക്കൂര്‍ വരെ ആകാമെന്നും ഡോക്ടര്‍ തിതിയല്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "This has been possible due to our ongoing hospital cornea retrieval programme (HCRP). Every year, we are doing better in terms of collection and therefore utilization is also good," Dr Titiyal, professor of Ophthalmology at AIIMS told Mail Today.

Keywords: National, Eye Bank, AIIMS



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?