സുഹൃത്തിനെ എയര്‍പോര്‍ട്ടിലാക്കി തിരിച്ചുവരുന്ന വഴി സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു; 4പേര്‍ക്ക് ഗുരുതരം

കൊല്ലം: (www.kvartha.com 13.09.2018) സുഹൃത്തിനെ എയര്‍പോര്‍ട്ടിലാക്കി തിരിച്ചുവരുന്ന വഴി സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. കൂടെ ഉണ്ടായിരുന്ന നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സുഹൃത്തിനെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ട് മടങ്ങുന്ന വഴിയാണ് അപകടം.

കൊല്ലം കരിക്കോട് ചാത്തിനാംകുളം അംബേദ്കര്‍ കോളനി എസ്.കെ ഭവനില്‍ രാജുവിന്റെ മക്കളായ കിരണ്‍ലാല്‍ (20), ശരത് ലാല്‍ (22) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ വിശാഖ് (21), മണികണ്ഠന്‍ (22), വിഷ്ണുരാജ് (23), ശ്രീരാജ് (22) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

Brothers killed in car accident at Parippally, Kollam, News, Accidental Death, Brothers, Dead Body, Hospital, Treatment, Injured, Obituary, Kerala

ദേശീയപാതയില്‍ പാരിപ്പള്ളി ശ്രീരാമപുരം പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ 3.45 മണിയോടെയായിരുന്നു അപകടം. അമിത വേഗതയില്‍ എത്തിയ കാര്‍ മറിഞ്ഞ് മരത്തിലിടിച്ചാണ് അപകടം. വിവരം അറിഞ്ഞ് ഹൈവേ പട്രോളിംഗ് സംഘം എത്തിയപ്പോഴേക്കും കിരണ്‍ മരിച്ചിരുന്നു. തുടര്‍ന്ന് പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇതില്‍ ശ്രീരാജിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ഏഴുമണിയോടെയാണ് ശരത് ലാല്‍ മരിച്ചത്. കിരണിന്റെ മൃതദേഹം പാരിപ്പള്ളി മെഡി. കോളജ് ആശുപത്രി മോര്‍ച്ചറിയിലും ശരത് ലാലിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.

Keywords: Brothers killed in car accident at Parippally, Kollam, News, Accidental Death, Brothers, Dead Body, Hospital, Treatment, Injured, Obituary, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?