പ്രളയദുരന്തം; മരിച്ചത് 488 പേര്‍; 54.11 ലക്ഷം ആളുകള്‍ പ്രളയബാധിതര്‍
തിരുവനന്തപുരം: (www.kvartha.com 04.09.2018) പ്രളയത്തെയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് കേരളത്തില്‍ മരിച്ചത് 488 പേരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 54.11 ലക്ഷം ആളുകളാണ് സംസ്ഥാനത്ത് പ്രളയബാധിതരായി ഉള്ളതെന്നും മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. വിവിധ ജില്ലകളിലായി 15 പേരെ ഇനിയും കണ്ടെത്താനുണ്ട്.
രാജ്യത്ത് 1400 പേരുടെ ജീവന്‍ മഴയും പ്രളയവും ഉരുള്‍പൊട്ടലും കവര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 43 പേരെയാണ് രാജ്യത്ത് കാണാതായത്. കേരളമുള്‍പ്പടെ 10 സംസ്ഥാനങ്ങളെയാണ് കാലവര്‍ഷം ബാധിച്ചത്. 57,024 ഹെക്ടര്‍ കൃഷിഭൂമി വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും നശിച്ചിട്ടുണ്ട്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കേരളം ഇപ്പോള്‍ കടന്നു പോകുന്നതെന്നും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ നാഷണല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററാണ് കണക്ക് പുറത്തുവിട്ടത്.
വിവിധ സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം
കേരളം 488
ഉത്തര്‍പ്രദേശ് 254
പശ്ചിമ ബംഗാള്‍ 210
കര്‍ണാടക 170
മഹാരാഷ്ട്ര 139
ഗുജറാത്ത് 52
അസാം 50
ഉത്തരാഖണ്ഡ് 37
ഒറീസ 29
നാഗാലാന്‍ഡ് 11
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Flood, Rain, Dead, Report, Thiruvananthapuram, National, Monsoon, 488 Dead Across Kerala Due To Rain, Floods This Monsoon: Centre.

Powered by Info News For You

Comments
Post a Comment