ട്രെയിനില്‍ വെച്ചു കണ്ട സ്വപ്ന നായികയെ കണ്ടെത്താന്‍ ആറു കിലോമീറ്റര്‍ ദൂരത്തിലായി പതിച്ചത് 4000 പോസ്റ്ററുകള്‍, പ്രണയം തുറന്നുപറയുന്ന ഏഴു മിനിട്ട് ദൈര്‍ഘ്യമുള്ള ഷോട്ട് ഫിലിമും നിര്‍മിച്ചു; സൂര്യയെ വെല്ലുന്ന കാമുകനായി ബിശ്വജിത്ത് എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

കൊല്‍ക്കത്ത: (www.kvartha.com 03.09.2018) ട്രെയിനില്‍ വെച്ചു കണ്ട സ്വപ്ന നായികയെ കണ്ടെത്താന്‍ ആറു കിലോമീറ്റര്‍ ദൂരത്തിലായി പതിച്ചത് 4000 പോസ്റ്ററുകള്‍, പ്രണയം തുറന്നുപറയുന്ന ഏഴു മിനിട്ട് ദൈര്‍ഘ്യമുള്ള ഷോട്ട് ഫിലിമും നിര്‍മിച്ചു. സൂര്യയെ വെല്ലുന്ന കാമുകനായി ബിശ്വജിത്ത് പഠാര്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍.

വാരണം ആയിരം എന്ന സിനിമയിലെ ആ പ്രണയ രംഗം ആരാധകരുടെ മനസില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നതാണ്. കണ്ണുകൊണ്ട് സൂര്യ പ്രണയം പറഞ്ഞ ആ സീനിന്റെ സൗന്ദര്യം മറ്റൊന്നായിരുന്നു. ഒടുവില്‍ കാമുകിയെ കണ്ടെത്താന്‍ അതേ ടീഷര്‍ട്ടണിഞ്ഞ് അമേരിക്ക വരെ പോയ കാമുകന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അതുപോലൊരു സംഭവം നടന്നിരിക്കയാണ് അങ്ങ് കൊല്‍ക്കത്തയില്‍.

Man puts up posters to find woman he fell in love with on train, Kolkata, News, Humor, Train, Passenger, Phone call, Photo, National

29കാരനായ ബിശ്വജിത്ത് പഠാര്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് കഥയിലെ നായകന്‍. കൊല്‍ക്കത്തക്കാരനായ ബിശ്വജിത്ത് ട്രെയിനില്‍ വെച്ചു കണ്ട സ്വപ്ന നായികയെ കണ്ടെത്താന്‍ കോന്നഗര്‍ മുതല്‍ ബാലി വരെ ആറു കിലോമീറ്റര്‍ ദൂരത്ത് 4000 പോസ്റ്ററുകളാണ് പതിച്ചത്. ഇതുകൊണ്ടൊന്നുമായില്ല, തന്റെ പ്രണയം പറയുന്ന ഏഴു മിനിട്ട് ദൈര്‍ഘ്യമുള്ള ഷോട്ട് ഫിലിമും ബിശ്വജിത്ത് നിര്‍മ്മിച്ചു. ഫോണ്‍ നമ്പറും ഷോട്ട് ഫിലിം ലിങ്കും പെണ്‍കുട്ടിയെ കണ്ട ദിവസമുള്ള വേഷത്തില്‍ നില്‍ക്കുന്ന ഫോട്ടോയും പോസ്റ്ററില്‍ പതിച്ചിട്ടുണ്ട്.

Man puts up posters to find woman he fell in love with on train, Kolkata, News, Humor, Train, Passenger, Phone call, Photo, National

ഇതേക്കുറിച്ചുള്ള ബിശ്വജിത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു;

എനിക്കറിയാം ഞാന്‍ ചെയ്യുന്നത് അല്‍പം വട്ടാണെന്ന്, പക്ഷേ എനിക്ക് വെറൊന്നും ചെയ്യാനില്ല. അത് ആദ്യ ദര്‍ശനത്തിലെ പ്രണയമായിരുന്നു. അവളെ എന്റെ മനസ്സില്‍ നിന്നു കളയാന്‍ കഴിയുന്നില്ല, ബിശ്വജിത്ത് പറയുന്നു.

2018 ജൂലൈ 23ന് ഓഫീസില്‍ നിന്ന് മടങ്ങും വഴിയാണ് ബിശ്വജിത്ത് ട്രെയിന്‍ യാത്രയ്ക്കിടയില്‍ ആ സുന്ദരിയെ കണ്ടത്. എന്നാല്‍ പിന്നീടവളെ ഒരിക്കലും അയാള്‍ കണ്ടിട്ടേയില്ല. സര്‍ക്കാര്‍ ജോലിക്കാരനായ ബിശ്വജിത്ത് എല്ലാ ദിവസവും ജോലി കഴിഞ്ഞ് അവളെ കണ്ടപ്പോള്‍ ധരിച്ചിരുന്ന ടീഷര്‍ട്ടുമിട്ട് എന്നും സ്‌റ്റേഷനില്‍ കാത്തു നില്‍ക്കാറുണ്ട്.

'എനിക്കവളെ അപമാനിക്കണമെന്നോ അവളെ എന്തെങ്കിലും പ്രശ്‌നത്തിലേയ്ക്ക് തള്ളിവിടണമെന്നോ ആഗ്രഹമില്ല. ഞാന്‍ ഇതെല്ലാം ചെയ്യുന്നത് അവളെ കണ്ടെത്താനാണെന്ന് അവളറിയണം. അവള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അവള്‍ എന്നെ വിളിക്കണം, അതിനു വേണ്ടിയാണ്' ഇതെന്നും ബിശ്വജിത്ത് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man puts up posters to find woman he fell in love with on train, Kolkata, News, Humor, Train, Passenger, Phone call, Photo, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?