ദൈവപ്രീതിക്കായി കുടുംബം നടത്തിയത് 40 ദിവസത്തെ ഉപവാസം; 15കാരന്‍ വിശന്നുമരിച്ചു, മറ്റൊരു മകന്‍ അവശനിലയില്‍

വിസ്‌കോണ്‍സില്‍ : (www.kvartha.com 07.09.2018) ദൈവപ്രീതിക്കായി കുടുംബം നടത്തിയത് 40 ദിവസത്തെ ഉപവാസം. ഇതേതുടര്‍ന്ന് 15കാരന്‍ വിശന്നുമരിച്ചു, മറ്റൊരു മകന്‍ അവശനിലയില്‍ ആശുപത്രിയില്‍. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു അറസ്റ്റ് ചെയ്തു.

അമേരിക്കയിലെ വിസ്‌കോന്‍സിനിലെ റീഡ്ബര്‍ഗിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവം ഉണ്ടായത്. ദമ്പതികളുടെ 11 വയസ്സുകാരനായ മറ്റൊരു മകനാണ് അവശനിലയില്‍ ആശുപത്രിയില്‍ കഴിയുന്നത്.

Wisconsin parents arrested after teen son dies during religious fast, police say, Family, Religion, Dead, hospital, Treatment, Police, Arrested, World

ജൂലൈ 19 മുതലാണ് രണ്ടു കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബം ഭക്ഷണവും വെള്ളവും ഉപക്ഷേിച്ച് ഉപവാസം തുടങ്ങിയത്. എന്നാല്‍, ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ അബോധാവസ്ഥയിലാകുകയും വിശപ്പ് സഹിക്കാനാകാതെ മൂത്ത മകന്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

മകന്‍ മരിച്ച വിവരം പിതാവാണ് പോലീസ് സ്‌റ്റേഷനില്‍ എത്തി അറിയിച്ചത്. തുടര്‍ന്ന് പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ ഭാര്യയേയും 11 കാരനായ മകനെയും വൃത്തിഹീനമായ സാഹചര്യത്തില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് ഇടപെട്ട് ഇരുവരെയും ആശുപത്രയിലേയ്ക്ക് മാറ്റി. ഉപവാസം അനുഷ്ഠിച്ചത് ദൈവപ്രീതിക്കു വേണ്ടിയാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wisconsin parents arrested after teen son dies during religious fast, police say, Family, Religion, Dead, hospital, Treatment, Police, Arrested, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?