കഞ്ചാവ് വില്‍പനക്കിടെ സ്ത്രീ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

അഞ്ചല്‍: (www.kvartha.com 20.09.2018) കഞ്ചാവ് വില്‍പനക്കിടെ സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. കരുകോണ്‍ സ്വദേശിനി കുത്സു ബീവി, കഞ്ചാവ് വാങ്ങാനെത്തിയ കുളത്തൂപ്പുഴവളവ് പച്ച സ്വദേശി അക്ഷയ്, ചോഴിയകോട് സ്വദേശി അബിലാല്‍ എന്നിവരാണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്.
Kerala, News, Arrest, Kollam, Ganja, 3 arrested include women with cannabis during sale

കഞ്ചാവ് വില്‍പന നടക്കുന്നതായി നാട്ടുകാര്‍ പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. പോലിസിനെ കണ്ട് ഓടിയ ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വര്‍ഷങ്ങളായി കുത്സു ബീവി കഞ്ചാവ് വില്‍പന നടത്തി വരികയായിരുന്നെന്ന് പോലിസ് പറഞ്ഞു. സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ പതിനഞ്ച് ദിവസം മുമ്പ് കുത്സു ബീവി പോലിസ് പിടിയിലായിരുന്നു. പ്രതികളെ കടയ്ക്കല്‍ കോടതിയില്‍ ഹാജരാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Arrest, Kollam, Ganja, 3 arrested include women with cannabis during sale 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?