ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 3 മരണം


ശ്രീനഗര്‍: (www.kvartha.com 27.09.2018) ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു മരണം. ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ നൂര്‍ബാഗ്, അനന്ത് നാഗ് ജില്ലയിലെ ദുരു, ബുഡ്ഗാമിലെ ചദൂര പട്ടണം എന്നിവിടങ്ങളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ ആണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ സൈനികനും തീവ്രവാദിയും നാട്ടുകാരനും ആണ് കൊല്ലപ്പെട്ടത്.

ദുരുവില്‍ നടന്ന വെടിവയ്പിലാണ് സൈനികനും ഭീകരനും മരിച്ചത്. നൂര്‍ബാഗ് സ്വദേശിയാണ് മരിച്ച നാട്ടുകാരന്‍. നൂര്‍ബാഗിലെ ഒരു വീട്ടില്‍ ഭീകരര്‍ ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. വീട്ടുടമസ്ഥനാണ് വെടിവയ്പില്‍ മരിച്ചത്.

Soldier, Civilian Killed In Kashmir Encounters, Terrorist Shot Dead, Srinagar, Jammu, Kashmir, Dead, Natives, Soldiers, Attack, Terrorists, Police, National

കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തില്‍ പോലീസും സൈന്യവും തിരച്ചില്‍ ശക്തമാക്കി. സംഭവത്തെ തുടര്‍ന്ന് അനന്ത് നാഗ്, ശ്രീനഗര്‍, ബുഡ്ഗാം ജില്ലകളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ബുഡ്ഗാമില്‍ മൂന്ന് ഭീകരര്‍ മതകേന്ദ്രത്തില്‍ ഇരച്ചുകയറിയതിനെ തുടര്‍ന്നാണ് അവിടെ ഏറ്റുമുട്ടല്‍ നടന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Soldier, Civilian Killed In Kashmir Encounters, Terrorist Shot Dead, Srinagar, Jammu, Kashmir, Dead, Natives, Soldiers, Attack, Terrorists, Police, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?