തച്ചങ്കരിയുടെ ഹിറ്റ്‌ലര്‍ ഭരണം കൈവിടുന്നു; ഒളിപ്പോര് മതിയാക്കി പ്രത്യക്ഷ യുദ്ധത്തിനൊരുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാര്‍; ഒക്ടോബര്‍ 3 മുതല്‍ അനശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: (www.kvartha.com 13.09.2018) തച്ചങ്കരിയുടെ ഹിറ്റ്‌ലര്‍ ഭരണത്തില്‍ മനംമടുത്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒളിപ്പോര് മതിയാക്കി പ്രത്യക്ഷ യുദ്ധത്തിനൊരുങ്ങുന്നു. ഒക്ടോബര്‍ മൂന്ന് മുതല്‍ അനശ്ചിതകാല പണിമുടക്ക് നടത്താനാണ് തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന സംയുക്ത സമരസമിതിയുടേതാണ് തീരുമാനം.

തൊഴിലാളി വിരുദ്ധ നിലപാട് എടുക്കുന്നുവെന്നാരോപിച്ച് എംഡി ടോമിന്‍ തച്ചങ്കരിക്കെതിരെ യോഗത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കെഎസ്ആര്‍ടിസിയുടെ പുരോഗതിയല്ല തച്ചങ്കരിയുടെ ലക്ഷ്യമെന്നും തന്‍പ്രമാണിത്തം കാണിക്കാനാണ് എംഡി ശ്രമിക്കുന്നതെന്നും യോഗത്തില്‍ തൊഴിലാളി നേതാക്കള്‍ പറഞ്ഞു.
 Kerala, News, KSRTC, Protest, Strike, Tomin J Thachankary, KSRTC employees ready to strike against MD Tomin Thachankari

ഐഎന്‍ടിയുസി, എഐടിയുസി, സിഐടിയു, ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നീ സംഘടനകള്‍ ഒന്നിച്ചാണ് പണിമുടക്കുന്നത്. ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ഡിഎ കുടിശിക, ഇടക്കാലാശ്വാസം എന്നിവ അനുവദിക്കുക, തടഞ്ഞുവച്ച പ്രമോഷന്‍ നല്‍കുക, അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണു യൂണിയനുകള്‍ ഉന്നയിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, KSRTC, Protest, Strike, Tomin J Thachankary, KSRTC employees ready to strike against MD Tomin Thachankari 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?