ടൂറിന്റെയും ഓണക്കോടിയുടേയും പണം പിരിച്ച് കുഞ്ഞുകൈകള്‍ നല്‍കിയത് 39 ലക്ഷം രൂപ
ആലപ്പുഴ: (www.kvartha.com 14.09.2018) ടൂറുപോകാനും ഓണക്കോടി വാങ്ങാനും വീട്ടില്‍ നിന്ന് വല്ലപ്പോഴും ലഭിക്കുന്ന പോക്കറ്റ് മണിയുമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. പുതിയ കണക്കുകകള്‍ പ്രകാരം 39,11,445 രൂപ അവര്‍ പിരിച്ചു നല്‍കി.
മുമ്പെങ്ങുമില്ലാത്തവിധം നവകേരളത്തിന്റെ നിര്‍മിതിക്കായി തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കാന്‍ ജില്ലയിലെ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മടി കാണിച്ചില്ലെന്ന് ഉദ്യോഗസ്ഥരും അധ്യാപകരും വെളിപ്പെടുത്തുന്നു. കൂട്ടുകാരില്‍ പലരും വീടും പാഠപുസ്തകവുമെല്ലാം നഷ്ടപ്പെട്ട് ബുദ്ധിമുട്ടിയതൊക്കെ നേരില്‍ കണ്ടറിഞ്ഞ വിദ്യാര്‍ഥികള്‍ അവരാല്‍ കഴിയുന്ന വിധം സാമ്പത്തിക സഹായം എത്തിക്കുകയായിരുന്നു. ജില്ലയിലെ വിവിധ താലൂക്കുകളിലെ 729 സ്‌കൂളുകളില്‍ നിന്നാണ് ഇത്രയും തുക പിരിച്ചെടുത്തിരിക്കുന്നത്.

സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുളള വിദ്യാര്‍ഥികളോടൊപ്പം സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളും പണം സംഭാവന ചെയ്തിരുന്നു. ചേര്‍ത്തല ഗവ.ഗേള്‍സ് എച്ച്.എസ്.എസാണ് ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്തിരിക്കുന്നത്. 55,240 രൂപയാണ് സ്‌കൂളില്‍ നിന്ന് സംഭാവന ലഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Schools give Rs. 39 lakh to rebuild State, Alappuzha, News, Trending, Flood, Education, School, Students, Compensation, Kerala.

Powered by Info News For You

Comments
Post a Comment