കാണാതായ ബാങ്ക് ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി; കൊലപാതകം 35,000 രൂപയ്ക്ക് വേണ്ടി; ക്യാബ് ഡ്രൈവര്‍ അറസ്റ്റില്‍

മുംബൈ: (www.kvartha.com 11.09.2018) സെപ്റ്റംബര്‍ അഞ്ചിന് കാണാതായ ബാങ്ക് ഉദ്യോഗസ്ഥന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. കല്യാണില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട കാര്‍ നേവി മുംബൈയില്‍ നിന്നും കണ്ടെത്തി. കല്യാണില്‍ നിന്ന് 80 കിലോ മീറ്റര്‍ അകലെയാണ് നേവി മുംബൈ. എച്ച് ഡി എഫ് സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സിദ്ധാര്‍ത്ഥ് സംഘ് വിയാണ് കൊല്ലപ്പെട്ടത്.

39കാരനായ സംഘ് വിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ക്യാബ് ഡ്രൈവര്‍ സര്‍ഫറാസ് ഷെയ്ഖ് അറസ്റ്റിലായി. ലോണ്‍ അടയ്ക്കാന്‍ നിവൃത്തിയില്ലാതെ ഷെയ്ഖ് സംഘ് വിയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി 35,000 രൂപ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിരസിച്ചതോടെ ഷെയ്ഖ് സംഘ് വിയെ കുത്തി കൊലപ്പെടുത്തി. മരണം ഉറപ്പാക്കാന്‍ കഴുത്തറുത്തു. ശേഷം മൃതദേഹം കല്യാണില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഘ് വിയുടെ കാര്‍ നേവി മുംബൈയിലും ഉപേക്ഷിച്ചു.

Robbery gone wrong: Mumbai banker Siddarth Sanghvi was killed for Rs 35,000

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: His body was dumped in Kalyan. And his car was left in Navi Mumbai. A circuitous route of around 80 km, involving crossing at least two city boundaries.

Keywords: National, Murder, Mumbai



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?