പലതും ആരോഗ്യത്തിന് ഹാനികരം; ചുമയ്ക്കുള്ള നിരവധി സിറപ്പുകളും സ്‌കിന്‍ ക്രീമായ പാന്‍ഡേമും വേദനസംഹാരികളുമടക്കം 328 മരുന്നുകള്‍ കേന്ദ്രം നിരോധിച്ചു
ന്യൂഡല്‍ഹി: (www.kvartha.com 13.09.2018) ചുമയ്ക്കുള്ള നിരവധി സിറപ്പുകളും സ്‌കിന്‍ ക്രീമായ പാന്‍ഡേമും വേദനസംഹാരികളുമടക്കം 328 മരുന്നുകള്‍ കേന്ദ്രം നിരോധിച്ചു. പലതും ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് 328 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകളുടെ ഉല്‍പാദനവും വില്‍പനയും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധിച്ചത്.
ചുമയ്ക്കുള്ള അലക്‌സ് സിറപ്പ്, അല്‍കോം സിറപ്പ്, അസ്‌കോറില്‍ ഡി, കോറക്‌സ് സിറപ്പ്, ആന്റിബയോട്ടിക്കുകളായ അസിത്രാള്‍ എ ടാബ്, ബ്ലൂമോക്‌സ് ഡി എക്‌സ് എല്‍ ക്യാപ്‌സ്യൂള്‍, വേദനസംഹാരിയായ ഡൈക്ലോറാന്‍ ഇന്‍ജക്ഷന്‍, സാരിഡോണ്‍, സ്‌കിന്‍ ക്രീമായ പാന്‍ഡേം, പ്രമേഹത്തിനുള്ള ഗ്ലൈസിഫേജ്, ആന്റിബയോട്ടിക്കായ പള്‍മോസെഫ് എന്നിവ ഉള്‍പ്പെടെയുള്ള 328 മരുന്നുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടും.
രണ്ടോ മൂന്നോ രോഗങ്ങള്‍ക്കുള്ള വ്യത്യസ്ത മരുന്ന് മൂലകങ്ങള്‍ പ്രത്യേക തോതില്‍ ചേര്‍ത്താണ് ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ തയ്യാറാക്കുന്നത്. കൂട്ടുകള്‍ അശാസ്ത്രീയമായി ചേര്‍ത്ത് ഉല്‍പാദിപ്പിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. 343 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ നിരോധിച്ചതിനെ ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡും (ഡിടിഎബി) പിന്തുണച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Medicine, National, News, Ban, Central Government, Saridon Among Over 300 Combination Drugs Banned By Government

Powered by Info News For You

Comments
Post a Comment