കനിവോടെ എം.ജി; മൂന്ന് മണിക്കൂറിനുള്ളില്‍ 327 പ്രളയബാധിതര്‍ക്ക് സര്‍ട്ടിഫിക്കറ്റ്

കൊച്ചി: (www.kvartha.com 26.09.2018) പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട 327 പേര്‍ക്ക് മൂന്നു മണിക്കൂര്‍ കൊണ്ട് അവ ലഭ്യമാക്കി മഹാത്മാ ഗാന്ധി സര്‍വകലാശാല. പ്രീഡിഗ്രി മാര്‍ക്ക് ലിസ്റ്റുകള്‍ മുതല്‍ ബിരുദ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വരെയാണ് പലര്‍ക്കും പ്രളയത്തില്‍ നഷ്ടപ്പെട്ടത്. ഓണ്‍ലൈനായി സെപ്റ്റംബര്‍ 19 വരെ അപേക്ഷിച്ചവര്‍ക്കാണ് 'കനിവ് 2018' അദാലത്തിലൂടെ അതിവേഗം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയത്.

സര്‍വകലാശാലാ അസംബ്ലി ഹാളില്‍ നടന്ന അദാലത്ത് വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുന്നതിന് അപേക്ഷിക്കാന്‍ വീണ്ടും അവസരം നല്‍കുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. മാള കുമ്പിടി അന്നമനടയില്‍ പി.ജെ. മിനിക്ക് പ്രളയത്തില്‍ നഷ്ടമായ ബി.കോം, എം.എസ്.ഡബ്ല്യു സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണ് അദാലത്തിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ നിര്‍വഹിച്ചത്.

Flood Disaster -Issuance of new certificates to the affected students, Kochi, Education, News, M.G University, Inauguration, Education, Kerala

സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് ലഭ്യമാക്കാന്‍ എല്ലാ സഹായവും സര്‍വകലാശാല നല്‍കും. കുറഞ്ഞ സമയംകൊണ്ട് കൂട്ടായ യത്‌നത്തിലൂടെ 327 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു. സര്‍വകലാശാലാ പോര്‍ട്ടല്‍ വഴി അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. 284 പേര്‍ക്ക് അദാലത്തിലൂടെ ഉടന്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും ലഭ്യമാക്കി.

അദാലത്ത് പരിഗണിച്ച 43 അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള തുടര്‍നടപടികള്‍ക്കായി മാറ്റി. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാര്‍, ഡോ. ആര്‍. പ്രകാശ്, ഡോ. പി.കെ. പത്മകുമാര്‍, ഡോ. കെ. കൃഷ്ണദാസ്, ഡോ. എ. ജോസ്, വി.എസ്. പ്രവീണ്‍കുമാര്‍, രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. തോമസ് ജോണ്‍ മാമ്പറ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Flood Disaster -Issuance of new certificates to the affected students, Kochi, Education, News, M.G University, Inauguration, Education, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?