അമേരിക്കയിലെ ബാങ്കില്‍ വെടിവയ്പ്; ആന്ധ്രപ്രദേശ് സ്വദേശി അടക്കം 3പേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: (www.kvartha.com 07.09.2018) അമേരിക്കയിലെ ബാങ്കില്‍ നടന്ന വെടിവയ്പില്‍ ആന്ധ്രപ്രദേശ് സ്വദേശി അടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ ഒഹായോ സിന്‍സിനാറ്റിയിലെ ഫിഫ്ത്ത് തേര്‍ഡ് ബാങ്കില്‍ നടന്ന വെടിവെയ്പിലാണ് ആന്ധ്രാ സ്വദേശിയും സാമ്പത്തിക ഉപദേശകനുമായ പൃഥ്വിരാജ് കണ്ടേപി(25) കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മറ്റു രണ്ടുപേര്‍ പ്രദേശവാസികളാണ്.

അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരുള്‍പ്പെടെ ചിലര്‍ക്ക് നിരവധി തവണ വെടിയേറ്റതായി പോലീസ് പറഞ്ഞു. അക്രമി ഒമര്‍ എന്റിക് സാന്റ പെരേസ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

Finance Consultant From Andhra Pradesh Among 3 Killed In US Bank Shooting, New York, News, Gun attack, Bank, Killed, Police, Family, World.

അതേസമയം പോലീസുമായും കണ്ടേപിയുടെ കുടുംബാംഗങ്ങളുമായും പ്രദേശത്തെ ആന്ധ്ര സമൂഹവുമായും ബന്ധപ്പെട്ടു വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി സന്ദീപ് ചക്രവര്‍ത്തി അറിയിച്ചു. കണ്ടേപിയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള നടപടി തുടങ്ങിയതായും തെലുഗു അസോസിയേഷന്‍ ഓഫ് നേര്‍ത്ത് അമേരിക്ക പ്രതിനിധി പറഞ്ഞു.

 Finance Consultant From Andhra Pradesh Among 3 Killed In US Bank Shooting, New York, News, Gun attack, Bank, Killed, Police, Family, World

അക്രമി ബാങ്കിലെ ജീവനക്കാരനോ മുന്‍ ജീവനക്കാരനോ അല്ലെന്ന് പോലീസ് അറിയിച്ചു. ബാങ്കിലെ ലോബിയിലെത്തിയ ഇയാള്‍ പ്രകോപനമൊന്നും കൂടാതെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണു വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Finance Consultant From Andhra Pradesh Among 3 Killed In US Bank Shooting, New York, News, Gun attack, Bank, Killed, Police, Family, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?