അരി 3 രൂപയ്ക്കും, മണ്ണെണ്ണ 29 രൂപയ്ക്കും നല്‍കാന്‍ കേന്ദ്രം തയ്യാറാകണം: റേഷന്‍ ഡീലേഴ്സ്

പത്തനംതിട്ട: (www.kvartha.com 02.09.2018) പ്രളയബാധിതര്‍ക്കു വിതരണം ചെയ്യാന്‍ കേന്ദ്രം അധിക വിഹിതമായി നല്‍കുന്ന മണ്ണെണ്ണക്കും അരിക്കും കൂടിയ വില ഈടാക്കാതെ സബ്സിഡി നിരക്കില്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ ആവശ്യപ്പെട്ടു. ഒരു കിലോ അരിക്ക് 25 രൂപയും, ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക 42 രൂപയും നല്‍കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

അരി 3 രൂപയ്ക്കും, ഗോതമ്പ് രണ്ടു രൂപയ്ക്കും മണ്ണെണ്ണ ലിറ്ററിന് 29 രൂപയ്ക്കും നല്‍കണമെന്നാണ് ആവശ്യം. പ്രളയകാലത്ത് കേരളത്തിനു നല്‍കിയ അധിക അരിയുടെ വില കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ നിന്നും ഈടാക്കുമെന്ന കേന്ദ്ര പ്രസ്താവന പ്രതിഷേധാര്‍ഹമാണ്.
റേഷന്‍ കടയില്‍ സ്റ്റോക്കുണ്ടെങ്കില്‍ കാര്‍ഡുടമക്ക് ഇഷ്ടമുള്ള അരി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ കോംബോ സംവിധാനവും, സംസ്ഥാനത്തെ ഏതു കടയില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വാങ്ങാവുന്ന പോര്‍ട്ടബിലിറ്റി സംവിധാനവും തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


മഞ്ഞനിറത്തിലുള്ള അന്ത്യോദയ കാര്‍ഡിന് തുടര്‍ച്ചയായി പഞ്ചസാര വിതരണം ചെയ്യുന്നതുപോലെ മുന്‍ഗണനാ കാര്‍ഡുകള്‍ക്കു കൂടി പഞ്ചസാര നല്‍കാന്‍ നടപടി സ്വീകരിക്കണം. റേഷന്‍ വ്യാപാരികളുടെ വേതനം സംബന്ധിച്ച് സബ് കമ്മിറ്റി അംഗീകരിച്ച് മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ച വേതന പാക്കേജ് ഉടന്‍ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1000 ല്‍ അധികം റേഷന്‍ കടകളില്‍ വെള്ളം കയറി. 1990 മെട്രിക് ടണ്‍ അരിയും, 292 മെട്രിക് ടണ്‍ ഗോതമ്പും, 59 ടണ്‍ പഞ്ചസാരയും, 61 ടണ്‍ ആട്ടയും നശിച്ചു. ഉപയോഗശൂന്യമായ സാധനങ്ങള്‍ക്കു പകരം ഭക്ഷ്യധാന്യങ്ങള്‍ നല്‍കാത്തതിനാല്‍ പ്രളയബാധിത മേഖലകളില്‍ റേഷന്‍ വിതരണം പ്രതിസന്ധിയിലാണ്. റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരും റവന്യൂ ഉദ്യോഗസ്ഥരും പരിശോധിച്ച് കളക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കി പകരം ഭക്ഷ്യധാന്യം ലഭിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പത്തനംതിട്ട ജില്ലയില്‍ 149 കടകളില്‍ വെള്ളം കയറി. ആലപ്പുഴയില്‍ 281 ലും, എറണാകുളത്ത് 181 റേഷന്‍ കടയിലും വെള്ളം കയറി ഭക്ഷ്യധാന്യങ്ങള്‍ നശിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Flood, Rain, Pathanamthitta, Central Government, Ration shop, Ration dealers demands Rice for 3 Rs. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?