പരിശുദ്ധ മാതാവിന്റെ ഗ്രോട്ടോ തകര്‍ത്ത് കാവിക്കൊടിയും വിഗ്രഹവും സ്ഥാപിച്ചു; 2 സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മംഗളൂരു: (www.kasargodvartha.com 30.09.2018) പരിശുദ്ധ മാതാവിന്റെ ഗ്രോട്ടോ തകര്‍ത്ത് കാവിക്കൊടിയും വിഗ്രഹവും സ്ഥാപിച്ച സംഭവത്തില്‍ രണ്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. മോനപ്പ നായ്ക് (46), ജയരാമ നായ്ക് (52) എന്നിവരെയാണ് വിട്‌ള പോലീസ് അറസ്റ്റ് ചെയ്തത്. ബണ്ട്വാള്‍ കൊള്‍നാട് കുലാലിലാണ് പരിശുദ്ധ മാതാവിന്റെ ഗ്രോട്ടോ തകര്‍ത്ത് കാവി കൊടി തോരണങ്ങളും വിഗ്രഹവും സ്ഥാപിച്ചത്.
വിജയട്ക്ക പാരിഷിന്റെ ഉടമസ്ഥതയിലുള്ള 1970 ല്‍ സ്ഥാപിച്ച ഗ്രോട്ടോയാണ് വ്യാഴാഴ്ച രാത്രി തകര്‍ത്തത്. വെള്ളിയാഴ്ച രാവിലെ സംഭവം ശ്രദ്ധയില്‍പെട്ടതോടെ പോലീസില്‍ വിവരം നല്‍കുകയായിരുന്നു. പോലീസെത്തി കനത്ത സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തി. ജില്ലാ പൊലീസ് മേധാവി രവികാന്ത് ഗൗഡ സ്ഥലം സന്ദര്‍ശിച്ചു. 1970 ല്‍ കൈവശക്കാരനില്‍ നിന്നു അനുമതി വാങ്ങിയാണ് ഗ്രോട്ടോ സ്ഥാപിച്ചതെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഒക്ടോബര്‍ 12 വരെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, National, Top-Headlines, Crime, arrest, Police, Demolition of grotto - two arrested persons sent to judicial custody
< !- START disable copy paste -->
Keywords: Mangalore, news, National, Top-Headlines, Crime, arrest, Police, Demolition of grotto - two arrested persons sent to judicial custody
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment