ഫ്രാങ്കോയുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും; ബിഷപ്പിനെതിരെ 2 പരാതികള്‍ കൂടി
കൊച്ചി: (www.kvartha.com 27.09.2018) കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. ബിഷപ്പിന് ജാമ്യം അനുവദിക്കരുതെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.
ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രതി പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാരും അറിയിച്ചു.
പരാതിക്കാരിക്ക് സഭയില്‍ ഉയര്‍ന്ന പദവി ഉണ്ടായിരുന്നുവെന്ന് ബിഷപ്പിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഈ പദവിയില്‍ നിന്ന് നീക്കിയതിന്റെ വൈരാഗ്യമാണ് പരാതിക്കാരിക്കെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇരുവരും പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കി.
അതിനിടെ ഫ്രാങ്കോ മുളയ്ക്കലിനെതിരെ മറ്റ് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും കേസുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala nun molest case: High Court reserves order on Bishop Franco Mulakkal’s bail plea, Kochi, News, Religion, High Court of Kerala, Bail plea, Trending, Molestation, Complaint, Police, Kerala.

Powered by Info News For You

Comments
Post a Comment