പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 2 വയസുകാരിയായ മകള്‍ മരിച്ചു
തിരുവനന്തപുരം: (www.kvartha.com 25.09.2018) പ്രശസ്ത വയലിനിസ്റ്റും യുവ സംഗീത സംവിധായകനുമായ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടുവയസുകാരിയായ മകള്‍ മരിച്ചു. ദേശീയ പാതയില്‍ പള്ളിപ്പുറത്ത് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം.
രണ്ട് വയസുള്ള മകള്‍ തേജസ്വി ബാലയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍ (40), ഭാര്യ ലക്ഷ്മി (39), ഡ്രൈവര്‍ തൃശൂര്‍ സ്വദേശി അര്‍ജുന്‍ (31) എന്നിവരെ തലസ്ഥാനത്തെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെ പള്ളിപ്പുറം സി.ആര്‍. പി.എഫ് ക്യാമ്പിനും കണിയാപുരത്തിനും ഇടയ്ക്ക് താമരക്കുളം അഗ്രോ സര്‍വീസ് സെന്ററിന് മുന്നിലായിരുന്നു അപകടം. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തെ തിരുമലയിലെ വീട്ടിലേക്ക് വരികയായിരുന്നു ഇവര്‍. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് കരുതുന്നു.
കാര്‍ വലതുവശത്ത് റോഡരികിലുള്ള മരത്തില്‍ ഇടിച്ചായിരുന്നു അപകടം. കൊല്ലം ഭാഗത്തുനിന്ന് വിമാനത്താവളത്തിലേക്ക് മുന്നില്‍പോയ മറ്റൊരു കാറിലുണ്ടായിരുന്നവര്‍ ശബ്ദം കേട്ട് തിരിച്ചെത്തി. ദേശീയപാതയുടെ വശത്താണെങ്കിലും വഴിവിളക്കുകളൊന്നുമില്ലാത്ത ഇരുളടഞ്ഞ സ്ഥലത്തായിരുന്നു അപകടം ഉണ്ടായത്. കുടുംബം തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം മടങ്ങിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമിത വേഗതയാണ് അപകടകാരണമെന്നാണു പോലീസ് നിഗമനം.
കൊല്ലത്ത് നിന്നുള്ള കാറിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ സമീപവാസികളും പിന്നാലെ വന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റിന്റെ ഡ്രൈവറുമാണ് കാറിന്റെ ഡോര്‍ ഗ്ലാസുകള്‍ തകര്‍ത്ത് പരിക്കേറ്റവരെ പുറത്തെടുത്തത്. മൂക്കില്‍ നിന്ന് രക്തം വാര്‍ന്നുകൊണ്ടിരുന്ന തേജസ്വിയെ സംഭവമറിഞ്ഞെത്തിയ ഹൈവേ പോലീസിന്റെ ജീപ്പില്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
ഇടിയില്‍ നെഞ്ചിലും മറ്റും ക്ഷതമേറ്റ ബാലഭാസ്‌കറെയും കാലിന് ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയെയും അര്‍ജുനെയും മൂന്ന് ആംബുലന്‍സുകളിലായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് അനന്തപുരി ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തില്‍പെട്ട കാര്‍ മംഗലപുരം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
പന്ത്രണ്ടാം വയസില്‍ വയലിന്‍ ഫ്യൂഷനൊരുക്കി സംഗീത രംഗത്ത് ശ്രദ്ധേയനായ ബാലഭാസ്‌കര്‍ ചന്ദ്രന്‍ ശാന്തകുമാരി ദമ്പതികളുടെ മകനാണ്. മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനെന്ന റെക്കോഡും ബാലഭാസ്‌കറിന്റെ പേരിലാണ്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, സംസ്‌കൃതം ഭാഷകളിലെ ആല്‍ബങ്ങളിലൂടെയും സിനിമകളിലൂടെയും പ്രശസ്തനാണ്.
ബാലഭാസ്‌കറിന്റെ കഴുത്തിലെ എല്ലിന് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. ഭാര്യ ലക്ഷ്മിയുടെ കാലിനാണ് കൂടുതല്‍ പരിക്കേറ്റിരിക്കുന്നത്. കാലിലെ എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. ഡ്രൈവറിന്റെയും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും സ്ഥിതി ആശങ്കാജനകമല്ലെന്നാണ് ആശുപത്രിയില്‍ നിന്നും കിട്ടുന്ന വിവരം.
ഏറെ നാളത്തെ കാത്തിരുപ്പിന് ശേഷമായിരുന്നു ഇവര്‍ക്കൊരു മകള്‍ ജനിക്കുന്നത്. കുഞ്ഞിന്റെ നേര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഇവര്‍ ക്ഷേത്രദര്‍ശനം നടത്തിയതെന്നും റിപ്പോര്‍ട്ട് ഉണ്ട്.

കേരളത്തിനകത്തും പുറത്തുമായി നിരവധി സംഗീത പരിപാടികള്‍ നടത്തുന്ന വ്യക്തിയാണ് ബാലഭാസ്‌കര്‍. മൂന്നു വയസ്സു മുതല്‍ വയലിനിസ്റ്റായ അമ്മാവന്‍ ബി. ശശി കുമാറിന്റെ ശിക്ഷണത്തില്‍ ചിട്ടയായി സംഗീതം അഭ്യസിച്ച ബാലഭാസ്‌കര്‍ പതിനേഴാം വയസ്സില്‍ മംഗല്യ പല്ലക്ക് എന്ന ചിത്രത്തിനാണു ആദ്യമായി സംഗീതം നല്‍കിയത്. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന്‍ പരിചയപ്പെടുത്തിയതും ബാലഭാസ്‌കറാണ്. നിലവില്‍ 'ബാലലീല' എന്ന മ്യൂസിക് ബാന്റ് നടത്തുകയാണ് ബാലഭാസ്‌കര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Popular Indian violinist Balabhaskar injured in car accident, daughter dies, Thiruvananthapuram, News, Accidental Death, Dead, Daughter, hospital, Treatment, Injured, Music Director, Cinema, Kerala, Obituary.

Powered by Info News For You

Comments
Post a Comment