ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 2 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കോട്ടയം: (www.kvartha.com 22.09.2018) കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് ബിഷപ്പിനെ പാലാ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയത്. പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബിഷപ്പ് കോടതിയില്‍ ഉയര്‍ത്തിയത്. തന്റെ രക്തവും ഉമിനീരും ബലം പ്രയോഗിച്ച് പോലീസ് ശേഖരിച്ചെന്ന് ബിഷപ്പ് ആരോപിച്ചു.

Franco Mulakkal in 2 days police custody, Kottayam, News, Trending, Religion, Court, Custody, Police, Allegation, Kerala

കനത്ത പോലീസ് ബന്തവസിലായിരുന്നു ബിഷപ്പിനെ കൊണ്ടുവന്നത്. കോടതിക്ക് പുറത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കോട്ടയം പോലീസ് ക്ലബ്ബില്‍ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ബിഷപ്പിനേയും കൊണ്ട് പോലീസ് കോടതിയിലേക്ക് പുറപ്പെട്ടത്.

ഗതാഗതക്കുരുക്കില്‍ പെടാതിരിക്കാന്‍ തിരക്കേറിയ റോഡ് ഒഴിവാക്കിയായിരുന്നു പോലീസിന്റെ യാത്ര. കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. ഒന്നരമണിയോടെ ബിഷപ്പിനേയും കൊണ്ട് പോലീസ് കോടതിയിലെത്തി. ബിഷപ്പിനെ കൊണ്ടുവരുന്നതറിഞ്ഞ് വന്‍ജനാവലിയാണ് കോടതിക്ക് പുറത്ത് തടിച്ചു കൂടിയിരുന്നത്.

ബിഷപ്പിനെ വാഹനത്തില്‍ നിന്ന് പുറത്തിറക്കിയതോടെ ജനം കൂക്കിവിളിച്ചു. തല താഴ്ത്തി ബിഷപ്പ് കോടതിക്കുള്ളിലേക്ക് കയറിപ്പോയി. തുടര്‍ന്ന് മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കി. ഇതോടെ മജിസ്‌ട്രേട്ട് ബിഷപ്പിനോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചു. അപ്പോഴാണ് ബിഷപ്പ് പോലീസിനെതിരെ ആരോപണം ഉന്നയിച്ചത്. ഇതേ ആരോപണം ബിഷപ്പിന്റെ അഭിഭാഷകന്‍ അഡ്വ.രാമന്‍ പിള്ളയും ഉന്നയിച്ചു. ബിഷപ്പിനെ കസ്റ്റഡിയില്‍ വിടരുതെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Franco Mulakkal in 2 days police custody, Kottayam, News, Trending, Religion, Court, Custody, Police, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?