കര്‍ണാടകയില്‍ പെട്രോള്‍, ഡീസല്‍ വില 2 രൂപ കുറച്ചു
ബംഗലൂരു: (www.kvartha.com 17.09.2018) കര്‍ണാടകയില്‍ ഇന്ധന വില കുറച്ചു. പെട്രോള്‍, ഡീസല്‍ വിലകളിലാണ് രണ്ട് രൂപയുടെ കുറവുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ധന വില വര്‍ദ്ധനവിനെതിരെയുള്ള കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് രാജസ്ഥാന്‍, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ വില കുറച്ചിരുന്നു.
രാജ്യമൊട്ടാകെ ഇന്ധന വില കുതിച്ചുയരുകയാണ്. മുംബൈയില്‍ പെട്രോള്‍ വില 90 രൂപയിലെത്തി. രാജസ്ഥാനാണ് ആദ്യം ഇന്ധന വില കുറഛത്. പെട്രോള്‍ ഡീസല്‍ വിലകള്‍ 2.5 രൂപയാണ് കുറച്ചത്. മൂല്യവര്‍ദ്ധിത നികുതി കുറച്ചുകൊണ്ടാണ് ഇന്ധന വിലയില്‍ കുറവ് വരുത്തിയത്.
ആന്ധ്രയിലാകട്ടെ പെട്രോള്‍ ഡീസല്‍ വില രണ്ട് രൂപയാണ് കുറച്ചത്. പശ്ചിമ ബംഗാള്‍ ഒരു രൂപ കുറച്ചു. അടുത്തുവരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പുകളും സര്‍ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കുന്നതായാണ് വ്യക്തമാകുന്നത്. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞുവെങ്കിലും പ്രതിപക്ഷമായ ബിജെപി ഇപ്പോഴും സര്‍ക്കാരുണ്ടാക്കാന്‍ എം. എല്‍ എമാരെ ചാക്കിട്ട് പിടിക്കുന്നതായി ആരോപണമുണ്ട്. ഇത് ഇന്ധന വില കുറയ്ക്കാന്‍ കര്‍ണാടക സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുന്നുവെന്നാണ് സൂചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Bengaluru, Sep 17: Karnataka Chief Minister HD Kumaraswamy on Monday announced slashing of fuel prices, reduced Rs 2 cess cut on both petrol and diesel. After Rajasthan, Andhra Pradesh, West Bengal, Karnataka too has intervened to lower duties.
Keywords: National, Karnataka, Bengaluru
Powered by Info News For You

Comments
Post a Comment