സുള്ള്യ അസീസ് ഇപ്പോഴും പോലീസ് വലയ്ക്ക് പുറത്ത്; 2 പോലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
കാസര്‍കോട്: (www.kasargodvartha.com 16.09.2018) പെരിയ ചെക്കിപ്പള്ളത്തെ സുബൈദ (60) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സുള്ള്യ അസീസ് ഇപ്പോഴും പോലീസ് വലയ്ക്ക് പുറത്ത്. കഴിഞ്ഞ ദിവസമാണ് സുള്ള്യയിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ അതിവിദഗ്ദ്ധമായി പോലീസിന്റെ കൈയ്യില്‍ നിന്നും ചാടിപ്പോയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോലീസുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസന്‍ അറിയിച്ചു.
എആര്‍ ക്യാമ്പിലെ എന്‍.കെ. മഹേഷ്, ശരത് ചന്ദ്രന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഹൊസ്ദുര്‍ഗ് സബ് ജയിലില്‍ കഴിഞ്ഞ ഏഴു മാസമായി റിമാന്‍ഡിലായിരുന്ന അസീസിനെ മഹേഷും ശരത്ചന്ദ്രനും ചേര്‍ന്നാണ് സുള്ള്യയിലെ കോടതിയിലേക്ക് കൊണ്ടുപോയത്. ശുചിമുറിയിലേക്കു പോയ പ്രതി പോലീസുകാരനെ പൂട്ടിയിട്ടാണ് കടന്നുകളഞ്ഞതെന്ന് സംശയമുണ്ട്.
സുള്ള്യ പോലീസിന്റെ നേതൃത്വത്തില്‍ എട്ടു ടീമുകളായി അന്വേഷണം നടത്തിയെങ്കിലും അസീസിനെ കണ്ടെത്താനായിട്ടില്ല. സുള്ള്യയില്‍ നിന്ന് ഇയാള്‍ കടന്നിട്ടുണ്ടാകുമെന്നാണ് പോലീസ് നിഗമനം. കര്‍ണാടക പോലീസിന്റെ പരിധിയിലായതിനാല്‍ കേരള പോലീസിന് കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി പറയുന്നത്. സുള്ള്യ അജ്ജാവര സ്വദേശിയാണ് അബ്ദുല്‍ അസീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Police-officer, suspension, Top-Headlines, Accuse, Sullia Azeez out of Police net; Suspension for 2 Police officers
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment