വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ തീവെച്ചു നശിപ്പിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍; അറസ്റ്റ് ഒന്നര വര്‍ഷത്തിനു ശേഷം

പയ്യന്നൂര്‍: (www.kasargodvartha.com 13.09.2018) വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ തീവെച്ചു നശിപ്പിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പയ്യന്നൂര്‍ കൊക്കാനിശ്ശേരിയിലെ ബി മനോജ് കുമാറിന്റെ സ്‌കൂട്ടര്‍ തീവെച്ചു നശിപ്പിച്ച കേസില്‍ പ്രതികളായ രാമന്തളിയിലെ കെ സുനീഷ് എന്ന കുട്ടന്‍ (29), ചാലക്കോട്ടെ ഡി ഷിനു (30) എന്നിവരെയാണ് എസ് ഐ കെ പി ഷൈന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

2017 ഒക്ടോബര്‍ 20ന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ അതിക്രമിച്ചെത്തിയ സംഘം തീവെച്ചു നശിപ്പിക്കുകയായിരുന്നു.


Keywords: Kerala, news, Kasaragod, payyannur, Kannur, arrest, Crime, Police, Scooter, fire, Scooter set fire case; 2 arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?