സ്ത്രീ പ്രവേശന വിധിക്ക് വഴിത്തിരിവായത് ഒരു പത്രത്തിലെ ചിത്രം; പിന്നീട് കനിവുണ്ടായത് 28 വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍

ന്യൂഡല്‍ഹി: (www.kvartha.com 28.09.2018) എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിയെ പലരും സ്വാഗതം ചെയ്തപ്പോള്‍ അതിന് വഴിത്തിരിവായത് 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പത്രത്തില്‍ വന്ന ചിത്രമാണ്. 1990 ഓഗസ്റ്റ് 19ന് ഒരു ദിനപത്രത്തില്‍ ദേവസ്വം കമ്മിഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് വച്ച് നടത്തുന്നതിന്റെ ചിത്രം വന്നിരുന്നു.

ഇതിനെ തുടര്‍ന്ന് ശബരിമലയില്‍ ചിലര്‍ക്ക് വി.ഐ.പി പരിഗണന ലഭിക്കുന്നുവെന്നും യുവതികള്‍ ശബരിമലയില്‍ കയറുന്നുണ്ടെന്നും കാണിച്ച് ചങ്ങനാശേരി സ്വദേശി എസ്. മഹേന്ദ്രന്‍ 1990 സെപ്തംബര്‍ 24ന് ഹൈക്കോടതിയില്‍ പരാതി നല്‍കിയതോടെയാണ് ചരിത്രപോരാട്ടത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് 28 വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍. 2006ല്‍ സുപ്രീം കോടതിയില്‍ എത്തിയ കേസില്‍ 12 വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

 'Can't Use Religion to Deny Women Right to Worship', Rules Supreme Court, New Delhi, News, Religion, Supreme Court of India, Trending, Women, National

ചങ്ങനാശേരി സ്വദേശി ചിത്രം സഹിതം പരാതി നല്‍കിയതിനെ തുടര്‍ന്ന് 1991 ഏപ്രില്‍ അഞ്ചിന് ശബരിമലയില്‍ സ്ത്രീപ്രവേശനം നിരോധിച്ച് കൊണ്ട് ഹൈക്കോടതി വിധി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരങ്ങള്‍ക്കും വിശ്വാസത്തിനും എതിരാണെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കി. ഈ വിധിയെ ചോദ്യം ചെയ്ത ഹര്‍ജിയൊന്നും പിന്നീട് ഉണ്ടായില്ലെങ്കിലും 15 വര്‍ഷത്തിന് ശേഷം 2006ലാണ് യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുന്നത്.

പതിനൊന്ന് വര്‍ഷത്തിന് ശേഷം ഹര്‍ജി 2017ല്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ കോടതിയില്‍ എത്തിയതോടെയാണ് ശബരിമല കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്. പൊതു ആരാധനാ സ്ഥലത്ത് അവന് പോകാമെങ്കില്‍ അവള്‍ക്കും പോകാമെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു.

ക്ഷേത്രപ്രവേശനത്തിനും പ്രാര്‍ത്ഥനയ്ക്കും സ്ത്രീക്കും പുരുഷനും തുല്യഅവകാശമാണുള്ളതെന്നും ആര്‍ത്തവത്തിന്റെ പേരിലുള്ള വിലക്ക് ഭരണഘടനാ ധാര്‍മ്മികതയുടെ ലംഘനമാണെന്നും കോടതി വാക്കാല്‍ പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'Can't Use Religion to Deny Women Right to Worship', Rules Supreme Court, New Delhi, News, Religion, Supreme Court of India, Trending, Women, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?