ആദ്യ ഭര്‍ത്താവില്‍ ജനിച്ച കുട്ടിയെ രണ്ടാം ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ച് മൂന്നാമനുമായി കടന്ന 28കാരിയെ പോലീസ് പിന്തുടര്‍ന്ന് പൊക്കി
കുമ്മിള്‍: (www.kvartha.com 14.09.2018) ആദ്യ ഭര്‍ത്താവില്‍ ജനിച്ച കുട്ടിയെ രണ്ടാം ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ച് മൂന്നാമനുമായി കടന്നുകളഞ്ഞ യുവതിയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി ജയിലിലടച്ചു. കടയ്ക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവ ബഹുലമായ സംഭവം നടന്നത്. 28കാരിയായ യുവതിയും 30കാരനായ യുവാവുമാണ് പോലീസിന്റെ പിടിയിലായത്.
പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിനും, ആളില്ലാത്ത നേരം വീട്ടില്‍ ഉപേക്ഷിച്ച് പോയതിനും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം യുവതിക്കെതിരെയും പ്രേരണാകുറ്റം ചുമത്തിയതിന് യുവാവിനെതിരെയും കേസെടുത്തു. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
പത്ത് വര്‍ഷം മുമ്പാണ് യുവതി ആദ്യ കാമുകനൊപ്പം താമസം തുടങ്ങിയത്. പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ മറ്റൊരാളുമായി പ്രണയത്തിലാവുകയും ആദ്യ കാമുകനെ ഉപേക്ഷിച്ച് ഇയാള്‍ക്കൊപ്പം പൊറുതി തുടങ്ങുകയും ചെയ്തു. രണ്ട് ഭര്‍ത്താക്കന്‍മാരിലുമായി രണ്ട് കുട്ടികളും ഉണ്ട്.
ഇതിനിടയിലാണ് നാട്ടുകാരനായ മുപ്പതുകാരനുമായി യുവതി അടുക്കുന്നത്. തുടര്‍ന്ന് പത്ത് ദിവസം മുമ്പ് ഇരുവരെയും കാണാതായി. തുടര്‍ന്ന് രണ്ടാം ഭര്‍ത്താവ് ഇതുസംബന്ധിച്ച് കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കടയ്ക്കല്‍ പോലീസ് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Youth eloped woman, Eloped, News, Local-News, Police, Arrested, Remanded, Humor, Children, Kerala.

Powered by Info News For You

Comments
Post a Comment