മക്കിയാട് ഇരട്ടക്കൊല; പ്രതി കുടുങ്ങിയത് പോലീസിന്റെ പഴതടച്ചുള്ള അന്വേഷണത്തില്‍, പഴയ കുറ്റവാളികളുടെ ലിസ്റ്റെടുത്ത പോലീസ് അവസാനം എത്തിച്ചേര്‍ന്നത് ലോട്ടറി വില്‍പനക്കാരനായ വിശ്വനാഥനില്‍, കസ്റ്റഡിയിലെടുത്ത നിരവധി പേരെ ചോദ്യം ചെയ്തതിലൂടെ തെളിഞ്ഞത് 27 മോഷണക്കേസുകള്‍

വയനാട്: (www.kvartha.com 19.09.2018) മക്കിയാട് ഇരട്ടക്കൊലക്കേസ് പ്രതി കോഴിക്കോട് തൊട്ടില്‍പാലം സ്വദേശി വിശ്വനാഥന്‍(42) കുടുങ്ങിയത് പോലീസിന്റെ പഴതടച്ചുള്ള അന്വേഷണത്തിനൊടുവില്‍. പഴയ കുറ്റവാളികളുടെ ലിസ്റ്റെടുത്ത പോലീസ് അവസാനം എത്തിച്ചേര്‍ന്നത് ലോട്ടറി വില്‍പനക്കാരനായ വിശ്വനാഥനിലേക്കായിരുന്നു. തുടര്‍ന്ന് പോലീസിന്റെ തന്ത്രപരമായ ചോദ്യങ്ങള്‍ക്കൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

കസ്റ്റഡിയിലെടുത്ത നിരവധി പേരെ ചോദ്യം ചെയ്തതിലൂടെ വയനാട് ജില്ലയില്‍ നടന്ന 27 മോഷണക്കേസുകളും തെളിഞ്ഞതായി പോലീസ് പറഞ്ഞു. മാനന്തവാടി ഡി വൈ എസ് പി കെ എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിശ്വനാഥനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ ആറിനാണ് പന്ത്രണ്ടാംമൈല്‍ പൂരിഞ്ഞി വാഴയില്‍ ഉമ്മര്‍ (27), ഭാര്യ ഫാത്വിമ (19) എന്നിവരെ കിടപ്പറയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. വിശ്വനാഥന്‍ മോഷണത്തിനായി ജൂലൈ അഞ്ചിന് രാത്രി കണ്ടത്തുവയലില്‍ എത്തിയപ്പോള്‍ ഉമ്മറിന്റെ വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നതും ലൈറ്റുകള്‍ പ്രകാശിക്കുന്നതും കണ്ടു. ഇരുവരും ഉറങ്ങുകയാണെന്ന് ഉറപ്പു വരുത്തിയ പ്രതി അകത്തുകയറി ഫാത്വിമയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇതിനിടെ ഉണര്‍ന്ന ഉമ്മറിനെ കയ്യില്‍ കരുതിയിരുന്ന കമ്പിവടി കൊണ്ട് തലയ്ക്കും മുഖത്തും അടിച്ചുവീഴ്ത്തി. ശബ്ദം കേട്ട് എഴുന്നേറ്റ ഫാത്വിമയെയും തലയ്ക്കടിച്ചു വീഴ്ത്തി. ഇരുവരുടെയും മരണം ഉറപ്പു വരുത്തിയശേഷം ഫാത്വിമയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും മോഷ്ടിച്ച് പുറത്തിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തെളിവു നശിപ്പിക്കാന്‍ സംഭവസ്ഥലത്തും പരിസരത്തും മുളകുപൊടി വിതറിയ ശേഷമാണ് പ്രതി കടന്നു കളഞ്ഞത്. കമ്പിവടി ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് സ്വര്‍ണാഭരണങ്ങള്‍ കുറ്റ്യാടിയിലെ കടയില്‍ വിറ്റ് സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുകയായിരുന്നു. പഴയ കുറ്റവാളികളെ നിരീക്ഷിക്കുന്നതിനിടയിലാണ് തൊട്ടില്‍പ്പാലം കാവിലുംപാറ മരുതോറ സ്വദേശിയായ ലോട്ടറിക്കച്ചവടക്കാരന്‍ വിശ്വനാഥനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.

ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം രണ്ടു മാസത്തിനിടെ 700 കള്ളന്മാരെയാണ് ചോദ്യം ചെയ്തത്. വിവിധ കേസുകളിലായി 16 മോഷ്ടാക്കളെ പിടികൂടുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trending, Wayanad, Murder, Crime, Custody, Arrest, Case, Accused, Makkiyad Murder case; accused arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?