24 വിരലുകള്‍ ഉള്ള മകനെ ബന്ധുക്കള്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് മാതാപിതാക്കള്‍

ബാരാബങ്കി(യുപി): (www.kvartha.com 03.09.2018) ഇരുപത്തിനാല് വിരലുകള്‍ ഉള്ള മകനെ ബന്ധുക്കള്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മാതാപിതാക്കള്‍. യുപിയിലെ ബാരാബങ്കിയിലാണ് സംഭവം. മകനെ കുരുതി നല്‍കിയാല്‍ സമ്പന്നരാകാമെന്ന ചില മന്ത്രവാദികളുടെ വാക്കുകള്‍ വിശ്വസിച്ച ബന്ധുക്കളാണ് ഇതിന് ശ്രമിക്കുന്നതെന്നും അവര്‍ പറയുന്നു.

മകന്റെ ജീവനെ ഭയന്ന് സ്‌കൂളില്‍ അയക്കുന്നത് പോലും നിര്‍ത്തി. ഞങ്ങള്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ട് എന്നും പിതാവ് പറയുന്നു.

UP boy has 12 fingers, 12 toes. Relatives want him dead

അതേസമയം കുട്ടിയുടെ പഠനത്തിന് മതിയായ സഹായം നല്‍കുമെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ഉമാശങ്കര്‍ സിംഗ് പറഞ്ഞു.

മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മനുഷ്യ കുരുതികള്‍ക്കും താന്ത്രിക അതിക്രമങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും കുപ്രസിദ്ധിയാര്‍ജ്ജിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് യുപി. സംസ്ഥാനത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ താന്ത്രിക കൊലകള്‍ പതിവാണ്. സമ്പത്തിനും അമരത്വത്തിനുമായാണ് ഇത്തരം കൊലപാതകങ്ങള്‍ നടക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "I won't let him stay deprived of education. He is financially weak so I will incurr his educational expenses till I am posted here," Singh of Barabanki said.

Keywords: National, Murder attempt 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?