ചീമേനി കൂട്ടക്കൊലക്കേസിലെ പ്രതി 23 വര്‍ഷത്തിനു ശേഷം സ്വര്‍ണ കവര്‍ച്ചാ കേസില്‍ പിടിയില്‍

പയ്യന്നൂര്‍:  (www.kasargodvartha.com 15.09.2018) സ്വര്‍ണ കവര്‍ച്ചാ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ചീമേനി കൂട്ടക്കൊലക്കേസിലെ പ്രതി 23 വര്‍ഷത്തിനു ശേഷം പിടിയില്‍. കയ്യൂര്‍ പാലോത്ത് സ്വദേശി ഗോപി(64)യാണ് അറസ്റ്റിലായത്. നിലമ്പൂരിലെ ഒളിത്താവളത്തില്‍ നിന്നും സാഹസികമായാണ് പഴയങ്ങാടി എസ്‌ഐ ബിനു മോഹനും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്.

1995 മെയ് 25ന് കെഎല്‍ 11 5473 നമ്പര്‍ കാറില്‍ കടത്തുകയായിരുന്ന 42 സ്വര്‍ണ ബിസ്‌ക്കറ്റുകളുമായി ഗോപി, തൃക്കരിപ്പൂരിലെ എ ജി സി മുഹമ്മദലി എന്നിവരുള്‍പ്പെടെ ഏഴുപേരെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന സ്വര്‍ണം ഗോപിയും സംഘവും തട്ടിയെടുത്ത് കടത്തിക്കൊണ്ടുപോകുന്നതിനിടയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ വിചാരണ നടക്കാനിരിക്കെയാണ് ഇയാള്‍ മുങ്ങിയത്. ഏറെ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാവാതെ ഗോപിയെ ഒഴിവാക്കിയാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഈ കേസ് പിന്നീട് തള്ളി.
Held, Murder Case Accused, Payyannur, Kasaragod, News, Cheemeni Gang Murder, Murder accused held with police after 23 years

1987 മാര്‍ച്ച് 23ന് നിയമസഭ തെരഞ്ഞെടുപ്പ് ദിവസം രാത്രി സിപിഎം ഓഫീസ് അക്രമിച്ച് അഞ്ചുപേരെ തീവെച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസില്‍ മൂന്നാംപ്രതിയായിരുന്ന ഗോപി ഈ സംഭവത്തിനു ശേഷം താമസം തൃക്കരിപ്പൂരിലേക്ക് മാറ്റുകയായിരുന്നു. ഇയാള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഗോപി നിലമ്പൂരില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐയും സീനിയര്‍ സിപിഒ പ്രകാശന്‍, സിപിഒമാരായ രാജേഷ്, പി കെ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയില്‍ ഹാജരാക്കിയ ഗോപിയെ റിമാന്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Held, Murder Case Accused, Payyannur, Kasaragod, News, Cheemeni Gang Murder, Murder accused held with police after 23 years 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?