ഇടുക്കി അണക്കെട്ട് സുരക്ഷിതം; ജലനിരപ്പ് 2,391 അടിയായി, എല്ലാ ഷട്ടറുകളും അടച്ചു

ഇടുക്കി: (www.kvartha.com 07.09.2018) ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞു. 2391 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ നേരത്തെ തുറന്നുവിട്ടിരുന്ന എല്ലാ ഷട്ടറുകളും അടച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒമ്പതിനാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്.

നേരത്തെ, ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് രണ്ട് ഷട്ടറുകള്‍ കൂടി അടച്ചിരുന്നു. മൂന്നാം നമ്പര്‍ ഷട്ടര്‍ മാത്രമായിരുന്നു തുറന്നിട്ടിരുന്നത്. അതാണ് ഇപ്പോള്‍സ അടച്ചത്. നീരൊഴുക്ക് കുറഞ്ഞെങ്കിലും ജലനിരപ്പ് കുറഞ്ഞിരുന്നില്ല. ഇതേതുടര്‍ന്നാണ് ഷട്ടറുകള്‍ അടയ്ക്കാതിരുന്നത്. തുലാവര്‍ഷം വരെ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍.

26 വര്‍ഷത്തിനുശേഷമാണ് ഇത്തവണ ഇടുക്കി അണക്കെട്ട് തുറന്നത്. മഴ കനത്തതോടെ അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടര്‍ ട്രയല്‍ റണ്ണിനായി തുറന്നു. പിന്നീട് ജലനിരപ്പ് വര്‍ധിച്ചതോടെ അഞ്ച് ഷട്ടറുകുളും ഉയര്‍ത്തുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Idukki, Dam, News, Water, Closed  all shutters of Idukki dam, Water level, 1391 Ft, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?