യുവന്റസില്‍ റൊണാള്‍ഡോ വിയര്‍ക്കുന്നു; മൂന്നു മത്സരങ്ങളില്‍ നിന്നായി പോസ്റ്റിലേക്ക് 23 ഷോട്ടുകള്‍; വലകുലുക്കാനാവാതെ സൂപ്പര്‍ താരം

റോം: (www.kvartha.com 02.09.2018) വന്‍തുകയ്ക്ക് റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലെത്തിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ ലീഗില്‍ മൂന്നു മത്സരങ്ങള്‍ പിന്നിടുമ്പോഴും ഗോളടിക്കാനാവാതെ വിയര്‍ക്കുന്നു. പാര്‍മയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിലും യുവന്റസ് ജയം നേടിയെങ്കിലും റൊണാള്‍ഡോയ്ക്ക് വല ചലിപ്പിക്കാനായില്ല.

ടീമിലെ സഹതാരങ്ങള്‍ ഗോളടിച്ചുകൂട്ടുമ്പോഴാണ് റൊണാള്‍ഡോ സ്‌കോര്‍ ചെയ്യാനാവാതെ വിയര്‍ക്കുന്നത്. 100 ദശലക്ഷം യൂറോ ചെലവഴിച്ചാണ് യുവന്റസ് റൊണാള്‍ഡോയെ ടീമിലെത്തിച്ചത്. 23 ഷോട്ടുകളാണ് റൊണാള്‍ഡോ ഇതുവരെ പോസ്റ്റിലേക്ക് തൊടുത്തുവിട്ടത്. യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിലെ ഷോട്ട് ഓണ്‍ ടാര്‍ഗറ്റില്‍ റൊണാള്‍ഡോ ഒന്നാം സ്ഥാനത്താണ്. ഏഴുഗോളുകളാണ് യുവന്റസ് ലീഗിലിതുവരെ നേടിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Cristiano Ronaldo, Juventus, Cristiano Ronaldo Remains Goalless in Juventus


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?