പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി സ്വകാര്യ ബസുകള്‍ നടത്തിയ യാത്രയില്‍ പിരിഞ്ഞത് 22 ലക്ഷത്തിലധികം രൂപ
കാസര്‍കോട് (www.evisionnews.co): പ്രളയ ബാധിതര്‍ക്ക് ഒരു കൈത്താങ്ങ് എന്ന സന്ദേശവുമായി ജില്ലയിലെ സ്വകാര്യ ബസുകള്‍ നടത്തിയ യാത്രയില്‍ ആകെ നേടിയത് 22,72,640 രൂപ. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യാത്ര നടത്തിയത് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നാന്നൂറോളം സ്വകാര്യ ബസുകളില്‍ 345 ബസുകളാണ് പരിപാടിയുമായി സഹകരിച്ചത്. കുറച്ചു ബസുകള്‍ നേരത്തെ തന്നെ യാത്ര നടത്തിയതിനാലും കുറച്ചു ബസുകള്‍ സി.എഫ് ഇല്ലാത്തതിനാലും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.
നിത്യേനയുള്ള ഡീസല്‍ വില വര്‍ധനവും റോഡുകളുടെ തകരാറുമൂലം വളരെയധികം പ്രയാസം അനുഭവിക്കുമ്പോഴും സഹജീവികളുടെ കണ്ണീരൊപ്പാന്‍ സന്മനസു കാണിച്ച ബസുടമകള്‍ വേതനം ഉപേക്ഷിച്ച് സേവനമനുഷ്ഠിച്ച ജീവനക്കാരോടും സ്വന്തം വാഹനങ്ങള്‍ ഉപേക്ഷിച്ചു സ്വകാര്യ ബസുകളില്‍ യാത്ര ചെയ്തവരോടും യാത്രാ സൗജന്യം ഉപേക്ഷിച്ച് സഹകരിച്ച് വിദ്യാര്‍ത്ഥി സമൂഹത്തോടും ഔദ്യോഗിക വാഹനങ്ങള്‍ ഉപേക്ഷിച്ച് സ്വകാര്യ ബസുകളില്‍ യാത്ര ചെയ്ത് ജില്ലാ കലക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കും മുനിസിപ്പല്‍ ചെയര്‍മാന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്കും അധിക തുക നല്‍കി യാത്രചെയ്ത് മറ്റു യാത്രക്കാര്‍ക്കും ഇതൊരു ജനകീയ പരിപാടിയാക്കി മാറ്റിയ മാധ്യമപ്രവര്‍ത്തകര്‍ക്കും ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു.
യാത്രയിലൂടെ നേടിയ മുഴുവന്‍ തുകയും സംസ്ഥാന റേഷന്‍ നിശ്ചയിക്കുന്ന ദിവസം മുഖ്യമന്ത്രിയെ നേരിട്ട് ഏല്‍പ്പിക്കുന്നത് ആയിരിക്കും ഫെഡറേഷന്റെ നേതൃത്വത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളിലും സെപ്തംബര്‍ മൂന്നിന് കാരുണ്യ യാത്ര നടത്തുന്നുണ്ട്. പണപ്പിരിവിനായി ഉപയോഗിച്ച് മുഴുവന്‍ ബക്കറ്റുകളും പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് ഉടന്‍ എത്തിച്ചു കൊടുക്കുന്നതായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട് അറിയിച്ചു.
Powered by Info News For You

Comments
Post a Comment