റഷ്യന്‍ റൗലറ്റ് ഗെയിം കളിച്ച 21കാരി സ്വയം വെടിയുതിര്‍ത്ത് മരിച്ചു
ഗ്വാളിയോര്‍: (www.kvartha.com 11.09.2018) റഷ്യന്‍ റൗലറ്റ് ഗെയിം കളിച്ച യുവതി സ്വയം വെടിയുതിര്‍ത്ത് മരിച്ചു. പോലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ തോക്കാണ് യുവതി വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ചത്. അടുത്തിടെയാണ് പിതാവ് പോലീസില്‍ നിന്നും വിരമിച്ചത്.
കരിഷ്മ യാദവ് ആണ് മരിച്ചത്. മാര്‍ക്കറ്റില്‍ പോയി വീട്ടില്‍ തിരിച്ചെത്തിയ സഹോദരന്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന കരിഷ്മയെ ആണ് കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഫലമുണ്ടായില്ല. എം ആര്‍ ഐ സ്‌കാനിംഗില്‍ തലയോട്ടിയില്‍ വെടിയുണ്ട തറച്ചുകയറിയത് വ്യക്തമാണ്.
ഡല്‍ഹിയിലുള്ള ഒരു സുഹൃത്തിനോട് വീഡിയോ ചാറ്റ് ചെയ്യുന്നതിനിടയിലാണ് കരിഷ്മ സ്വയം വെടിയുതിര്‍ത്തതെന്ന് അന്വേഷണത്തില്‍ ബോധ്യമായി. ഭാഗ്യപരീക്ഷണം നടത്തുന്ന ഗെയിമാണ് റഷ്യന്‍ റൗലറ്റ്. താനൊന്ന് ഭാഗ്യം പരീക്ഷിച്ച് നോക്കട്ടെ എന്ന് പറഞ്ഞ് കരിഷ്മ കോള്‍ കട്ട് ചെയ്യുകയായിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു. പിന്നീട് സംഭവിച്ചതൊന്നും സുഹൃത്തിന് അറിയില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: 21-year-old girl in Gwalior, Madhya Pradesh shot herself on Friday while playing Russian Roulette with her father's revolver.

Keywords: National, Suicide, Online Game
Powered by Info News For You

Comments
Post a Comment