പതിനൊന്ന് ദിവസത്തിനിടയില്‍ ഹര്‍ദ്ദിക് പട്ടേലിന്റെ ശരീരഭാരം 20 കിലോ കുറഞ്ഞു; അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍
അഹമ്മദാബാദ്: (www.kvartha.com 05.09.2018) പട്ടേല്‍ സമുദായ നേതാവ് ഹര്‍ദ്ദിക് പട്ടേലിന്റെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഡോക്ടര്‍മാര്‍. ഇതോടെ അനിശ്ചിതമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും രംഗത്തെത്തി. ഹര്‍ദ്ദിക് തുടരുന്ന നിരാഹാര സമരം പതിനൊന്ന് ദിവസം പിന്നിട്ടു. പതിനൊന്ന് ദിവസത്തിനുള്ളില്‍ 20 കിലോ ശരീര ഭാരമാണ് കുറഞ്ഞിരിക്കുന്നത്.
ആഗസ്റ്റ് 25നാണ് ഹര്‍ദ്ദിക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. പട്ടേല്‍ സമുദായത്തിന് സംവരണം, കാര്‍ഷീക വായ്പകള്‍ എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹാര സമരം. ഹര്‍ദ്ദികിന്റെ ആരോഗ്യത്തില്‍ ഡോക്ടര്‍ ആശങ്ക പ്രകടിപ്പിച്ചതോടെ ചൊവ്വാഴ്ച രാത്രി സര്‍ക്കാര്‍ പട്ടേല്‍ സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
ഹര്‍ദ്ദികിന്റെ നിരാഹര സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ഊര്‍ജ്ജ മന്ത്രി സൗരഭ് പട്ടേല്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A doctor checks the health of Hardik Patel. PTIA doctor checks the health of Hardik Patel.
Keywords: National, Hardik Patel, Hunger strike

Powered by Info News For You

Comments
Post a Comment