20ലക്ഷം രൂപയുടെ വെട്ടിപ്പ്: സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിസിക്കെതിരെ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

 
കാസര്‍കോട് (www.evisionnews.co): കേരള സര്‍ക്കാരിനെയും കേരള യൂണിവേഴ്‌സിറ്റിയെയും കബളിപ്പിച്ച് നിയമ വിരുദ്ധമായി ഇരുപതു ലക്ഷംരൂപ ഡിയര്‍നെസ്സ് റീലിഫായി തട്ടിയെടുത്ത സംഭവത്തില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാറിനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കേന്ദ്ര സര്‍വകലാശാല മുന്‍ പരീക്ഷ കണ്‍ട്രോളര്‍ വി. ശശിധരന്‍ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കേരള ഡിജിപി ക്കും പരാതി നല്‍കി. 
 
കേരള കേന്ദ്ര സര്‍വകലാശാലയും കേരള സര്‍വകലാശാലയും യൂജിസിയും വിവരാവകാശ നിയമപ്രകാരം നല്‍കിയ രേഖകള്‍ അനുസരിച്ച് ഡോ. ജി. ഗോപകുമാര്‍ ബോധപൂര്‍വം നിയമ വിരുദ്ധമായി എകദേശം ഇരുപതുലക്ഷം രൂപ സര്‍ക്കാര്‍ പണം അനധികൃതമായി കൈപ്പറ്റിയതായി സംശയാതീതമായി തെളിയുന്നതിനാല്‍ അന്വേഷണം നടത്തി ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. 
 
നിയമവിരുദ്ധമായി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജി. ഗോപകുമാര്‍ നിന്ന് കൈപ്പറ്റിയ 20ലക്ഷത്തോളം രൂപ പലിശ സഹിതം ഈടാക്കണമെന്നും സ്വന്തം പെന്‍ഷന്‍ അതോറിറ്റിയായ സര്‍വകലാശാലയോട് മാപ്പര്‍ഹിക്കാത്ത വിശ്വാസ വഞ്ചന കാണിച്ച വിസിയുടെ പെന്‍ഷന്‍ റദ്ദാക്കണമെന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?