2019 -ലെ തെരഞ്ഞെടുപ്പ്: പ്രതിപക്ഷത്തിന്റെ അവസാനത്തെ ബസ്: പറയുന്നത് മുന്‍ ബി ജെ പി മന്ത്രി അരുണ്‍ ഷൂറി
കരണ്‍ ഥാപ്പറും അരുണ്‍ ഷൂറിയും 'ദ വയര്‍' സംഘടിപ്പിച്ച ചര്‍ച്ചയില്‍
ന്യൂഡല്‍ഹി: (www.kvartha.com 05.09.2018) 2019 -ല്‍ വീണ്ടും നരേന്ദ്ര മോദി അധികാരത്തിലേറുകയാണെങ്കില്‍ രാജ്യത്തെ ജനാധിപത്യാവകാശങ്ങളുടെയും സ്വതന്ത്രമായ തെരഞ്ഞെടുപ്പിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അവസാനമായിരിക്കുമെന്ന് ബി.ജെ.പിയുടെ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ അരുണ്‍ ഷൂറി. വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ എല്ലാ മണ്ഡലങ്ങളിലും ഒരൊറ്റ പൊതു
സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പ്രതിജ്ഞ ചെയ്യണമെന്നും അരുണ്‍ ഷൂറി ആവശ്യപ്പെട്ടു. പ്രമുഖ വെബ്‌സൈറ്റായ 'ദ വയര്‍' സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് ബി.ജെ.പിയുടെ മുന്‍ സഹയാത്രികനായ അരുണ്‍ ഷൂറി തന്റെ അഭിപ്രായം തുറന്നു പ്രകടിപ്പിച്ചത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറാണ് നിറഞ്ഞ സദസ്സിനു മുമ്പില്‍ അരുണ്‍ ഷൂറിയുമായി അഭിമുഖം നടത്തിയത്. വാജ്‌പേയ് മന്ത്രിസഭയില്‍ വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് അരുണ്‍ ഷൂറിയായിരുന്നു.
മോദിക്കെതിരായി അണിനിരത്താന്‍ പ്രതിപക്ഷത്ത് ആരുമില്ല എന്നതും, പകരക്കാരനില്ലാത്ത നേതാവാണ് മോദി എന്നതും തെറ്റായ ഒരു വിശ്വാസം മാത്രമാണ്. ചിലര്‍ ചോദിക്കുന്നത് രാഹുല്‍ ഗാന്ധിയാണോ പകരക്കാരന്‍, അതോ മമതാ ബാനര്‍ജിയോ..? എന്നാല്‍ അവര്‍ മറന്നുപോകുന്നത് 1977-ല്‍ ആരായിരുന്നു ഇന്ദിരാ ഗാന്ധിക്ക് ബദല്‍ എന്ന ചരിത്രമാണ്. ജഗ്ജീവന്റാമോ, എച്.എന്‍.ബഹുഗുണയോ, ചരണ്‍സിങ്ങോ അതോ മൊറാര്‍ജി ദേശായി ആയിരുന്നോ ഇന്ദിരാഗാന്ധിക്ക് പകരമായി വന്നത്?..?
അടുത്തിടെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയിയെ ചിലര്‍ നെഹ്‌റുവിനോട് ഉപമിക്കാറുണ്ട്. 2004ല്‍ അദ്ദേഹത്തിന് പകരം വന്നത് ആരായിരുന്നു...? സോണിയ ഗാന്ധിയായിരുന്നോ..? ചിത്രത്തില്‍ പോലുമില്ലാതിരുന്ന മന്‍മോഹന്‍ സിങ്ങാണ് പ്രധാനമന്ത്രിയായത്.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതാക്കന്മാര്‍ക്ക് കഴിയാതാവുമ്പോള്‍ ജനങ്ങള്‍ക്ക് അവരുടെതായ വഴിയുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞത് അരുണ്‍ ഷൂറി ഉദ്ധരിച്ചു. അത് വെറുമൊരു അടിയായിരിക്കില്ല, കനത്ത ആഘാതമായിരിക്കുമെന്നും ഷൂറി പറഞ്ഞു.
പ്രതിപക്ഷത്തോടുള്ള നിര്‍ദേശമെന്താണ്? എന്ന കരണ്‍ ഥാപ്പറിന്റെ ചോദ്യത്തോട് ഷൂറി പ്രതികരിച്ചതിങ്ങനെ..'പഴയ വാദങ്ങളും തര്‍ക്കങ്ങളും ശത്രുതയുമൊക്കെ തല്‍ക്കാലം ഉപേക്ഷിക്കുക. എല്ലാ മണ്ഡലത്തിലും ബി.ജെ.പിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക. കഴിഞ്ഞതൊക്കെ മറക്കുക. ഇതൊരു പ്രത്യേക സന്ദര്‍ഭമാണ്. രാജ്യം മാത്രമല്ല നാശത്തിലേക്ക് നീങ്ങുന്നത്, നിങ്ങള്‍ ഓരോരുത്തരുമാണെന്ന് തിരിച്ചറിയണം. നിതീഷ് കുമാറും നവീന്‍പട്‌നായിക്കും പോലുള്ള നേതാക്കള്‍ തിരിച്ചറിയണം. നിങ്ങളെ ഉപയോഗിച്ചു കഴിയുന്ന അതേ നിമിഷം തന്നെ മോദി നിങ്ങളെ ഇല്ലാതാക്കുമെന്ന്. കഴിഞ്ഞതൊക്കെ മറക്കുക. ഞാന്‍ പറയുന്നു ഭാവിയെക്കുറിച്ചും മറന്നേക്കുക.. ഇന്ന് ആര്‍ക്കൊപ്പം ആര്‍ക്കെതിരെ നില്‍ക്കണം എന്നു മാത്രം ഓര്‍ക്കുക..' അരുണ്‍ ഷൂറി എടുത്തു പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഓര്‍ക്കേണ്ട രണ്ട് നമ്പറുകളുണ്ട്. 31, 69. ജനപ്രീതിയുടെ പാരമ്യത്തില്‍ നിന്ന സമയത്ത് മോദി നേടിയത് വെറും 31 ശതമാനം വോട്ടാണ്. അതേസമയം, പ്രതിപക്ഷ കക്ഷികള്‍ക്കെല്ലാം കൂടി കിട്ടിയത് 69 ശതമാനമാണെന്ന് മറക്കരുത്. വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണ് ജയിക്കുന്നതെങ്കില്‍ അത് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഓര്‍ക്കുക. 2014 ലെ ജനപ്രീതി ഇപ്പോള്‍ മോദിക്കില്ലെന്നുകൂടി ഓര്‍ക്കണമെന്നും അരുണ്‍ ഷൂറി മുന്നറിയിപ്പ് നല്‍കി.
മറ്റൊരു കണക്കു കൂടി ഓര്‍മയില്‍ വെക്കുക. മോദി നേടിയ 90 ശതമാനം സീറ്റുകളും മൂന്നു സംസ്ഥാനങ്ങളില്‍നിന്നാണ്. ഉത്തര്‍ പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര. ഈ മൂന്നു സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ മോദിക്ക് ജയിക്കാനാവില്ല. രാഹുല്‍ ഗാന്ധി തന്നെ ഫോണില്‍ വിളിച്ചില്ലെന്ന കാരണത്താല്‍ രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്ന അരവിന്ദ് കെജ്‌രിവാളിനെ അരുണ്‍ ഷൂരി കളിയാക്കി. കളി പറഞ്ഞിരിക്കേണ്ട നേരമല്ലിതെന്ന് ഓര്‍മ വേണമെന്ന് അദ്ദേഹം ഉണര്‍ത്തി.
മോദി പരാജയപ്പെട്ടാലും പകരം വരുന്നത് അഴിമതിക്കാരായ പഴയ നേതാക്കന്മാര്‍ തന്നെ ആയിരിക്കില്ലേ എന്ന സദസ്സിന്റെ ചോദ്യത്തെ ''നിങ്ങള്‍ പുറപ്പെട്ട കപ്പലിന്റെ വഴിയില്‍ കൊടുങ്കാറ്റടിച്ചാല്‍, പുറപ്പെട്ട അതേ തീരത്തേക്കു തന്നെ മടങ്ങാന്‍ നിങ്ങള്‍ കപ്പിത്താനോട് പറയില്ലേ'..
എന്ന പഴയൊരു ഉര്‍ദു കവിതാ ശകലം ഉദ്ധരിച്ചാണ് ഷൂറി നേരിട്ടത്. ജിഗ്‌നേഷ് മേവാനി, കനയ്യ കുമാര്‍, അല്‍പേഷ് താക്കൂര്‍, ഹര്‍ദിക് പട്ടേല്‍ തുടങ്ങിയവരൊക്കെ ഭാവി നേതാക്കന്മാരാണെന്ന് ഷൂറി ചൂണ്ടിക്കാട്ടി.
താരതമ്യേന അഴിമതി രഹിതമാണ് മോദി സര്‍ക്കാര്‍ എന്നൊരു ധാരണയുണ്ടല്ലോ എന്ന ഥാപ്പറുടെ ചോദ്യത്തിന് റഫേല്‍ വിമാന ഇടപാട് സൂക്ഷിച്ചു നോക്കാനായിരുന്നു ഷൂറിയുടെ മറുപടി. ഇന്ത്യന്‍ മാധ്യമങ്ങളുടെ പരാജയമാണ് റഫേല്‍ ഇടപാടിലെ പിന്നാമ്പുറ കഥകള്‍ പുറത്തുവരാത്തത്. അഴിമതി എന്നാല്‍ വെറും പണത്തിന്റെ ഇടപാട് മാത്രമല്ല, നീതിന്യായത്തിലും ചരിത്രത്തിലും സമൂഹത്തിലും ആശയങ്ങളിലുമൊക്കെ നടത്തുന്ന അഴിമതികളുണ്ടെന്നും അതൊന്നും കാണാതെ പോവുകയാണെന്നും ഷൂറി പറഞ്ഞു.
അമിത് ഷായ്ക്കും മോദിക്കും മുന്നില്‍ നിന്ന് സംസാരിക്കാന്‍ പോലും ബി.ജെ.പി നേതാക്കന്മാര്‍ക്ക് ഭയമാണെന്നും ഷൂറി കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തത്. 2002- 2014 കാലത്ത് ഗുജറാത്തില്‍ ചെയ്തതും ഇതുതന്നെയായിരുന്നു. മോദിയെ കൊല്ലാന്‍ വരുന്നുവെന്ന പേരില്‍ നിരവധി പേരെയാണ് ജയിലിലാക്കിയത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മോദിയും അമിത് ഷായും കളിക്കുന്ന നാടകമാണിതെന്നും അരുണ്‍ ഷൂറി എടുത്തു പറഞ്ഞു. ഇതൊരു പ്രത്യേക സന്ദര്‍ഭമാണ്. രാജ്യം മാത്രമല്ല നാശത്തിലേക്ക് നീങ്ങുന്നത്, നിങ്ങള്‍ ഓരോരുത്തരുമാണെന്ന് തിരിച്ചറിയണം. അദ്ദേഹം പറഞ്ഞു.
(കടപ്പാട്: ദ വയര്‍)
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, Trending, Election, Politics, BJP, National, Congress, 2019 Election Is the Last Chance for Indian Democracy: Arun Shourie
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment