2019ല്‍ 48 ശതമാനം ജനങ്ങള്‍ നരേന്ദ്ര മോഡിയെ തിരഞ്ഞെടുക്കുമെന്ന് സര്‍വേ; രാഹുല്‍ ഗാന്ധിക്ക് വോട്ട് നല്‍കിയത് 11 ശതമാനം
ന്യൂഡല്‍ഹി: (www.kvartha.com 05.09.2018) 2019ലെ തിരഞ്ഞെടുപ്പിലും ഭൂരിഭാഗം ജനങ്ങള്‍ രാജ്യത്തെ നയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ തന്നെ തിരഞ്ഞെടുക്കുമെന്ന് സര്‍വേ റിപോര്‍ട്ട്. പ്രമുഖ രാഷ്ട്രീയ തന്ത്രജ് ഞന്‍ രൂപം നല്‍കിയ ദി ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി എന്ന സംഘടനയാണ് സര്‍വേ നടത്തിയിരിക്കുന്നത്.
712 ജില്ലകളില്‍ നിന്നായി 57 ലക്ഷം ജനങ്ങളെയാണ് സര്‍വേയില്‍ പങ്കെടുപ്പിച്ചത്. 55 ദിവസം നീണ്ടുനിന്ന സര്‍വേയില്‍ 48 ശതമാനം പേര്‍ നരേന്ദ്ര മോഡിയെ തങ്ങളുടെ നേതാവായി തിരഞ്ഞെടുത്തു. 11 ശതമാനം ജനങ്ങളാണ് രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തത്. 923 നേതാക്കളെയാണ് സര്‍വേയില്‍ നാമനിര്‍ദ്ദേശം ചെയ്തിരുന്നത്. രാഹുല്‍ ഗാന്ധിക്ക് 11 ശതമാനം പേര്‍ വോട്ടു ചെയ്തപ്പോള്‍ 9.3 ശതമാനം പേര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ തങ്ങളുടെ നേതാവായി തിരഞ്ഞെടുത്തു.
അഖിലേഷ് യാദവിന് 7 ശതമാനം പേര്‍ വോട്ട് ചെയ്തു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കാവട്ടെ 4.2 ശതമാനം വോട്ടാണ് ലഭിച്ചത്. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതിക്ക് 3.1 ശതമാനം പേര്‍ വോട്ട് ചെയ്തു.
സര്‍വേയില്‍ പങ്കെടുത്ത ജനങ്ങള്‍ സ്ത്രീ ശാക്തീകരണം, കാര്‍ഷീക പ്രതിസന്ധി, സാമ്പത്തീക അസമത്വം, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, സാമുദായിക ഐക്യം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ ഉണ്ടാകേണ്ട മാറ്റങ്ങളെ കുറിച്ചും ചൂണ്ടിക്കാട്ടി. ഇതുവരെ രാഷ്ട്രീയ രംഗത്തേയ്ക്കിറങ്ങാത്ത പത്ത് പേരേയും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആമീര്‍ ഖാന്‍, അക്ഷയ് കുമാര്‍, അണ്ണാ ഹസാരെ എന്നിവര്‍ ഇതില്‍ പ്രധാനികളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The survey states that the respondents cited women's empowerment, farm crisis, economic inequality, problems of students, education in health and hygiene, sanitation, communal unity and basic education among the top priority issues for the country.
Keywords: National, Narendra Modi, Rahul Gandhi

Powered by Info News For You

Comments
Post a Comment