ഓര്‍മതന്‍ തീരത്ത് - 2018; കേരള പോലീസ് അക്കാദമി 2004 സെപ്തംബര്‍ ബാച്ചിലെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ 14 ാം വാര്‍ഷികത്തില്‍ ഒത്തുകൂടി

തലശ്ശേരി: (www.kvartha.com 23.09.2018) തൃശൂര്‍ കേരള പോലീസ് അക്കാദമി 2004 സെപ്തംബര്‍ ബാച്ചിലെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ 14 ാം വാര്‍ഷികത്തില്‍ ഒത്തുകൂടി. അക്കാദമിയില്‍ നിന്നും 2004 വര്‍ഷത്തില്‍ പരിശീലനത്തിന് ചേര്‍ന്ന 25 ാമത്തെ സബ് ഇന്‍സ്‌പെക്ടര്‍ ബാച്ചിലുള്ള കണ്ണൂര്‍ റേഞ്ചില്‍ ഉള്‍പ്പെടുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള മുപ്പതോളം പോലീസ് ഓഫീസര്‍മാരാണ് 'ഓര്‍മ്മതന്‍ തീരത്ത്' എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.

എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള സംഗമത്തിന്റെ പതിനാലാം വാര്‍ഷികമാണ് ഞായറാഴ്ച 10 മണിക്ക് ധര്‍മ്മടം ബീച്ച് ഡോക്ടേഴ്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നത്. തലശ്ശേരി എ എസ് പി ചൈത്ര തെരസ ജോണ്‍ ഐപിഎസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത മലയാള സിനിമാതാരം ആസിഫ് അലി
വിശിഷ്ടാതിഥി ആയിരുന്നു.

ഓര്‍മ്മതന്‍ തീരത്ത് 2018 ന്റെ സംഘാടക സമിതി ചെയര്‍മാനായ തൃപ്പൂണിത്തുറ സിഐ ടി ഉത്തംദാസ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ വിജിലന്‍സ് സി ഐ സുമേഷ് ടി പി അധ്യക്ഷതയും വഹിച്ചു. തലശ്ശേരി സിഐ ആസാദ് എം പി, കോസ്റ്റല്‍ സിഐ കുട്ടികൃഷ്ണന്‍, മാഹി സി ഐ ഷണ്‍മുഖം, കോഴിക്കോട് സൈബര്‍ പി എസ് സിഐ ശിവപ്രസാദ്, ക്രൈംബ്രാഞ്ച് സിഐ അബ്ദുല്‍ കരീം, കുമ്പള സിഐ പ്രേംസദന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

കണ്ണൂര്‍ റേഞ്ചിന് കീഴിലുള്ള വിവിധ ജില്ലകളില്‍ നിന്നുമുള്ള പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്ത് ഓര്‍മ്മകളും സര്‍വ്വീസ് അനുഭവങ്ങളും പരസ്പരം പങ്കുവെച്ചു സംസാരിച്ചു. തൃശൂര്‍ കേരള പോലീസ് അക്കാദമിയിലെ 2004 വര്‍ഷത്തെ പരിശീലനം കഴിഞ്ഞ് ഒരു വ്യാഴവട്ടക്കാലത്തിന് ശേഷമുള്ള,
ഇതേ ബാച്ചിന്റെ ആദ്യസംഗമം ഓര്‍മ്മതന്‍ തീരത്ത് 2016 എന്ന പേരില്‍ 2016 സെപ്തംബറില്‍ തലശ്ശേരിയിലും, പതിമൂന്നാം വാര്‍ഷിക സംഗമം ഓര്‍മ്മതന്‍ തീരത്ത് 2017 എന്ന പേരില്‍ 2017 സെപ്തംബറില്‍ കോഴിക്കോട് കാപ്പാട് ബീച്ചിലും വെച്ച് സംഘടിപ്പിച്ചത് ശ്രദ്ധേയമായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thalassery, News, Police, Meet, Kannur, kasaragod, Wayanad, Kozhikode, Malappuram, Kerala Police Academy 2004 batch met in Thalashery 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?