ആദ്യരാത്രിയിലെ അനര്‍ഘ നിമിഷങ്ങള്‍ ഷൂട്ട് ചെയ്യാന്‍ വിശ്വസ്തനായ ക്യാമറാമാനെ തേടി ദമ്പതികള്‍; ഒരു മണി മുതല്‍ മൂന്ന് മണി വരെ ഷൂട്ട് ചെയ്യാന്‍ 2000 പൗണ്ട് നല്‍കാമെന്നും പരസ്യം

ലണ്ടന്‍: (www.kvartha.com 09.09.2018) ആദ്യരാത്രി ഷൂട്ട് ചെയ്യാന്‍ ക്യാമറാമാനെ തേടി ദമ്പതികള്‍ പരസ്യം നല്‍കി. വിവാഹ ദിനത്തിലെ ഒരു നിമിഷം പോലും മറക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ലാത്തത് കൊണ്ടാണ് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് ദമ്പതികളുടെ വിശദീകരണം. ആദ്യരാത്രിയിലെ അനര്‍ഘ നിമിഷങ്ങള്‍ പകര്‍ത്താന്‍ വിശ്വസ്തനായ വീഡിയോഗ്രാഫറെ തിരയുകയാണ് ഇവര്‍. ലണ്ടനിലെ ബാര്‍ക് ഡോട്ട് കോമിലാണ് പരസ്യം നല്‍കിയിരിക്കുന്നത്.

ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് ഷൂട്ട് ചെയ്യേണ്ടത്. ഇതിനായി 2000 പൗണ്ട് നല്‍കാമെന്നും (അകദേശം 1,86,000 ഇന്ത്യന്‍ രൂപ) പരസ്യത്തില്‍ പറയുന്നു. 2016ല്‍ നിശ്ചയം കഴിഞ്ഞ ഇവരുടെ വിവാഹം ഈ മാസം നടക്കാനിരിക്കുകയാണ്.

'ഇതൊരു വിചിത്രമായ കാര്യമാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ വിവാഹത്തില്‍ ആദ്യ രാത്രിയും പ്രധാനപ്പെട്ടതാണ്. വിവാഹ ദിനത്തിലെ ഒരു നിമിഷം പോലും മറക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എല്ലാം ഷൂട്ട് ചെയ്യണം. ഇത് ഞങ്ങള്‍ക്ക് മാത്രം കാണാന്‍ വേണ്ടിയുളളതാണ്', പരസ്യത്തില്‍ വ്യക്തമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, London, News, wedding, Marriage, Couples, Humor, Couple post request for Videographer to film their wedding night  



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?