2 വര്‍ഷത്തിനിടെ 2 വിവാഹത്തില്‍ 2 കുട്ടികള്‍; ഇരുവരെയും ക്രൂരമായി വകവരുത്തി പെണ്‍കുറ്റവാളി; തെളിവില്ലാതെ മക്കളെ കൊല്ലാന്‍ വഴി തേടിയത് ഇന്റര്‍നെറ്റില്‍ ; സേര്‍ച്ച് ഹിസ്റ്ററി കണ്ടെത്തിയ പോലീസ് എല്ലാം പൊളിച്ചു

അലാസ്‌ക: (www.kvartha.com 03.09.2018) രണ്ടു വര്‍ഷത്തിനിടെ രണ്ട് വിവാഹത്തില്‍ പിറന്നത് രണ്ടു കുട്ടികള്‍. ഇരുവരെയും ക്രൂരമായി വകവരുത്തി പെണ്‍കുറ്റവാളി. തെളിവില്ലാതെ മക്കളെ കൊല്ലാന്‍ വഴി തേടിയത് ഇന്റര്‍നെറ്റില്‍. എന്നാല്‍ സേര്‍ച്ച് ഹിസ്റ്ററി കണ്ടെത്തിയ പോലീസ് എല്ലാം പൊളിച്ചു. അലാസ്‌ക്കയില്‍ ആണ് സിനിമാക്കഥയെ പോലും വെല്ലുന്ന രീതിയിലുള്ള കൊലപാതകങ്ങള്‍ നടന്നത്.

സ്റ്റഫാനി ലാഫൗണ്ടെന്‍ എന്ന അമേരിക്കക്കാരിയായ 23കാരിയാണ് നൊന്തുപെറ്റ മക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്. രണ്ടാമത്തെ കുട്ടി മരിക്കുന്നതിന് മുമ്പായി ഇവര്‍ അത്യാഹിത വിഭാഗത്തിലേക്കും കുട്ടിയുടെ പിതാവിനെയും ബന്ധുക്കളെയും വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. 2017 നവംബറില്‍ നടന്ന സംഭവത്തില്‍ തന്റെ 13 മാസം പ്രായമുള്ള കുഞ്ഞ് ശ്വസിക്കുന്നില്ലെന്ന് അത്യാഹിത സേവന വിഭാഗത്തെയും കുട്ടിയുടെ പിതാവിനെയും ഇവര്‍ വിളിച്ചു പറയുകയായിരുന്നു.
23 year old mother was charged with killing 2 daughters, Woman, Arrested, Police, Murder case, Crime, Criminal Case, Internet, Probe, Child, World

വിവരമറിഞ്ഞ് ഓടിയെത്തിയ ഭര്‍ത്താവ് പെട്ടെന്ന് തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇവരുടെ ആദ്യ കുട്ടിയും ഒരു വര്‍ഷം മുമ്പ് മരിച്ചതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ ഇവര്‍ ഇന്റര്‍നെറ്റില്‍ തെളിവില്ലാതെ കൊലപ്പെടുത്താനുള്ള വഴികള്‍ തെരഞ്ഞതായി കണ്ടെത്തി.

''എങ്ങനെ കഴുത്തു ഞെരിക്കാം'', '' തെളിവില്ലാതെ എങ്ങനെ മനുഷ്യരെ കൊല്ലാം'', ''എങ്ങനെ ഒന്നാന്തരം കൊലപാതകം നടത്താം'' എന്നിങ്ങനെയുള്ള വാക്കുകള്‍ സ്‌റ്റെഫാനിയുടെ സേര്‍ച്ച് ഹിസ്റ്ററിയില്‍ നിന്നും പോലീസ് കണ്ടെത്തുകയായിരുന്നു.

നേരത്തേ 2015 ല്‍ ആദ്യബന്ധത്തിലെ നാലുമാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തിലും മരണം സംഭവിക്കും മുമ്പ് സ്‌റ്റെഫാനി കുട്ടി ശ്വസിക്കുന്നില്ലെന്ന് വിളിച്ചു പറഞ്ഞ് സഹായം തേടിയിരുന്നതായി പോലീസ് കണ്ടെത്തി. അന്ന് അത് അപകടമരണം എന്ന നിലയില്‍ അന്വേഷണം നടത്താതെ തള്ളുകയായിരുന്നു. എന്നാല്‍ രണ്ടു കേസുകളിലെയും സാമ്യതയാണ് ഇത്തരം ഒരു അന്വേഷണത്തിലേക്ക് പോലീസിനെ എത്തിച്ചത്.

സംഭവത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് 23 കാരിയായ സ്‌റ്റെഫാനിയെ പോലീസ് അറസ്റ്റ് ചെയ്തത്. 99 വര്‍ഷം വരെ തടവും അഞ്ചുലക്ഷം ഡോളര്‍ വരെ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. കുട്ടികളുടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ കടന്നു വരാതിരുന്നതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

ആദ്യ കുട്ടി പൂര്‍ണ ആരോഗ്യവതിയും ശരീരത്ത് ഒരു തരത്തിലുമുള്ള പരിക്കുകളും ഉണ്ടായിരുന്നുമില്ല. അന്വേഷണത്തില്‍ സഹായം തേടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാതാവ് ഇന്റര്‍നെറ്റില്‍ കൊല്ലാനുള്ള വഴികള്‍ പരതിയതായി കണ്ടെത്തുകയായിരുന്നു. പിടിക്കപ്പെടാതെ കൊല്ലാനുള്ള 16 വഴികള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കപ്പെട്ടിരുന്നു.

സ്‌റ്റെഫാനിയുടെ ആദ്യഭര്‍ത്താവ് ഒരു സൈനികനായിരുന്നു. എന്നാല്‍ ഇയാള്‍ക്കോ രണ്ടാം ഭര്‍ത്താവിനോ സ്‌റ്റെഫാനിയുടെ കുറ്റകൃത്യത്തെക്കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 23 year old mother was charged with killing 2 daughters, Woman, Arrested, Police, Murder case, Crime, Criminal Case, Internet, Probe, Child, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?