ഡീസല്‍ വില വര്‍ധന: സ്വകാര്യ ബസുകള്‍ നവംബര്‍ 1 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

കാസര്‍കോട്:(www.kasargodvartha.com 26/09/2018) സ്വകാര്യ ബസുകള്‍ നവംബര്‍ ഒന്ന് മുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ഇന്ധ്‌ന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് തീരുമാനം. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഡീസല്‍ വില അനിയന്ത്രിതമായി വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ വരുമാനവും ചിലവും തമ്മില്‍ ഒത്തുകൊണ്ടു പോകാന്‍ സാധിക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറക്കുന്നത് പ്രയാസമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ മൗനാനുവാദം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെയും അതുവഴി അധികം ലഭിക്കുന്ന നികുതി വരുമാനം ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെയും തെറ്റായ നടപടിയാണ് ബസുടമകളെ സമരത്തിന് പ്രേരിപ്പിച്ചിരിക്കുന്നതെന്ന് വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി. വരുമാനവും ചിലവും തമ്മില്‍ ഒത്തുകൊണ്ടു പോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്ന് അറിയിപ്പില്‍ പറഞ്ഞു.

News, Kasaragod, Bus, Kerala, Private buses ready to indefinite strike due to fuel price hike


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Bus, Kerala, Private buses ready to indefinite strike due to fuel price hike  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?