അന്ന് 1992 മാര്‍ച്ച് 27ന് സിസ്റ്റര്‍ അഭയയെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി; 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ സിസ്റ്റര്‍ സൂസന്‍ മാത്യുവും, ഭയത്തോടെ കന്യാസ്ത്രീകള്‍
കൊല്ലം: (www.kvartha.com 09.09.2018) അന്ന് 1992 മാര്‍ച്ച് 27ന് സിസ്റ്റര്‍ അഭയയെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ സിസ്റ്റര്‍ സൂസന്‍ മാത്യുവിനേയും മഠത്തിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുകയാണ്.
കോട്ടയം ക്‌നാനാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 26 വര്‍ഷങ്ങള്‍ പിന്നിട്ടും ആ കേസിന് ഇതുവരെ അന്ത്യമായിട്ടില്ല. ഇപ്പോഴും എങ്ങനെയാണ് മരണം സംഭവിച്ചതെന്നോ ആരാണ് കൊല നടത്തിയതെന്നോ അറിയാനും സാധിച്ചിട്ടില്ല.
ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച സിസ്റ്റര്‍ അഭയ കേസ് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം 1993 മാര്‍ച്ച് 29ന് സി.ബി.ഐ ഏറ്റെടുത്തു. സാഹചര്യത്തെളിവുകളുടെയും നാര്‍ക്കോ ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ 2008 നവംബറിലാണ് വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.
ഒന്നരമാസം റിമാന്‍ഡില്‍ കഴിഞ്ഞ ഇവര്‍ക്കു പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറുമാസം കഴിഞ്ഞു പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. 2009 ജൂലായ് 17ന് കുറ്റപത്രം സമര്‍പ്പിച്ചു. ഇതിനു പിന്നാലെയാണു കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചു മൂവരും വിടുതല്‍ ഹര്‍ജി നല്‍കിയത്.
തുടര്‍ന്ന് ഫാ.ജോസ് പുതൃക്കയിലിനെ തിരുവനന്തപുരം സി.ബി.ഐ അടുത്തിടെ കുറ്റവിമുക്തനാക്കി. അതേസമയം, മറ്റു പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി നിര്‍ദേശിച്ചു. ഇവര്‍ക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, അപകീര്‍ത്തി കുറ്റങ്ങളാണ് സി.ബി.ഐ ആരോപിച്ചിരിക്കുന്നത്.
അതിനിടെയാണ് പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ സൂസന്‍ മാത്യുവിനെയും സമാനരീതിയില്‍ മൗണ്ട് താബോര്‍ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കന്യാസ്ത്രീകള്‍ക്കു നേരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നതിനിടെയുള്ള ഈ സംഭവം വളരെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.
കഴിഞ്ഞ 25 വര്‍ഷമായി പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളില്‍ അധ്യാപികയായി ജോലി നോക്കുകയാണ് 54കാരിയായ സൂസന്‍ മാത്യു. പത്തനാപുരം മൗണ്ട് താബോര്‍ ദയേറ കോണ്‍വെന്റിലാണ് അവര്‍ താമസിച്ചു വന്നത്. ശനിയാഴ്ച രാത്രി പ്രാര്‍ത്ഥനയ്ക്കായി മറ്റ് കന്യാസ്ത്രീകള്‍ ഇവരെ വിളിച്ചിരുന്നു. എന്നാല്‍ താന്‍ പ്രാര്‍ത്ഥനയ്ക്ക് ഇല്ലെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും പറഞ്ഞ് സൂസന്‍ പ്രാര്‍ത്ഥനയ്ക്ക് പോയിരുന്നില്ല.
പിന്നീട് കന്യാസ്ത്രീകള്‍ ഉറങ്ങാന്‍ പോയി. എന്നാല്‍ രാവിലെ പ്രാര്‍ത്ഥനയ്ക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് മുറിയില്‍ നടത്തിയ അന്വേഷണത്തിലാണ് രക്തക്കറ കണ്ടെത്തിയത്. ഇതിനിടെ കിണറ്റിന് സമീപത്തേക്കുള്ള വഴിയിലും കിണറ്റിലെ തൂണുകളിലും രക്തക്കറ കണ്ടെത്തി. മാത്രമല്ല മുടി മുറിച്ചതിന്റെ ഭാഗങ്ങളും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മഠത്തിലെ ജീവനക്കാര്‍ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മഠത്തില്‍ നിന്നും 50 അടി ദൂരത്താണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. മൃതദേഹം കണ്ടെത്തുമ്പോള്‍ സൂസന്റെ തലമുടി മുറിച്ച നിലയിലായിരുന്നു. ഉടന്‍ തന്നെ പോലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 54-year-old nun's body found floating in a well in Kerala convent, Kollam, News, Local-News, Murder, Dead Body, Kottayam, Remanded, Police, Crime Branch, CBI, Bail, Kerala.

Powered by Info News For You

Comments
Post a Comment