18 കന്യാസ്ത്രീകള്‍ സഭ വിട്ടത് പള്ളിമേടയിലെ ബിഷപ്പിന്റെ പീഡനം സഹിക്കാനാവാതെ, തെളിവുണ്ടായിട്ടും അറസ്റ്റിന് ഡിജിപി അനുമതി നല്‍കുന്നില്ലെന്ന് ആക്ഷേപം

കൊച്ചി: (www.kvartha.com 07.09.2018) 18 കന്യാസ്ത്രീകള്‍ സഭ വിട്ടത് പള്ളിമേടയിലെ ബിഷപ്പിന്റെ പീഡനം സഹിക്കാനാവാതെയാണെന്ന് സൂചന. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍ പരാതിയുമായി രംഗത്ത് വരുന്നുണ്ട്. അതിനിടെ പള്ളിമേടയില്‍ ബിഷപ്പ് പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ തെളിവുണ്ടായിട്ടും അറസ്റ്റിന് ഡിജിപി അനുമതി നല്‍കുന്നില്ലെന്നും ആക്ഷേപമുയര്‍ന്നു. ഇതേതുടര്‍ന്ന് പരാതിയുമായി കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

തിങ്കളാഴ്ചയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുക. കന്യാസ്ത്രീ ഞായറാഴ്ച മാധ്യമങ്ങളെയും കാണും. ബിഷപ്പ് പദവിയില്‍ ഇരിക്കുന്നതുകൊണ്ടാണ് ഫ്രാങ്കോ മുളക്കലിനെതിരെ ഇവര്‍ പരസ്യമായി രംഗത്തുവരാത്തതെന്നും കന്യാസ്ത്രീ മാധ്യമങ്ങളെ കാണുമ്പോള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയേക്കുമെന്നും വിവരമുണ്ട്.

ബിഷപ്പിനെതിരായ പീഡനക്കേസ് അന്വേഷണം 70 ദിവസം പിന്നിട്ടു. എന്നാല്‍ ഒരു തവണ മാത്രമാണ് ബിഷപ്പിനെ ചോദ്യംചെയ്തത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ സമ്മര്‍ദമുണ്ടെന്ന് കന്യാസ്ത്രീയുടെ കുടുംബം ആരോപിക്കുന്നുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Religion, Women, Molestation, Arrested, Case, High Court, Nuns against Bishop on molestation case.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?