വിവിധ ജില്ലകളില്‍ നിന്ന് 189.62 കോടി, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് 7.5 കോടി, സ്‌കൂളുകളില്‍ നിന്ന് 15 കോടി; ദുരിതാശ്വാസനിധിയിലേക്ക് സഹായം ഒഴുകുന്നു

തിരുവനന്തപുരം: (www.kvartha.com 19.09.2018) ദുരിതാശ്വാസ നിധിയിലേക്ക് സെപ്റ്റംബര്‍ 10 മുതല്‍ 15 വരെ വിവിധ ജില്ലകളില്‍ നിന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി നടത്തിയ ധനസമാഹരണ യജ്ഞത്തിലൂടെ ഇതുവരെ 189.62 കോടി രൂപ ലഭിച്ചു. കണ്ണൂര്‍ (30.87 കോടി), ആലപ്പുഴ (24 കോടി), എന്നീ ജില്ലകളാണ് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചത്. പണമായി ലഭിച്ചതിനു പുറമെ സ്വര്‍ണ്ണവും വസ്തുക്കളും സംഭാവനയായി ലഭിച്ചിട്ടുണ്ട്.
Flood, Kerala, News, CMDRF: 189 Cr collected from all dist

വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സ്വമേധയാ ധനസമാഹരണത്തില്‍ സഹകരിച്ചിരുന്നു. അവരോടെല്ലാം സര്‍ക്കാര്‍ നന്ദി അറിയിച്ചു. ചെറിയ കുട്ടികളുടെ ലഘു സമ്പാദ്യം മുതല്‍ മുതിര്‍ന്ന പൗരന്മാരുടെ പെന്‍ഷന്‍ തുക വരെ ഫണ്ടിലേക്ക് ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജീവനക്കാരുടെ ശമ്പളം സംസ്ഥാന സര്‍ക്കാരുകള്‍ സമാഹരിച്ചു നല്‍കിയിട്ടുണ്ട്. ഒരാളോടും നിര്‍ബന്ധിക്കുന്നില്ല.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7.56 കോടി രൂപ സംഭാവന നല്‍കി. കേരള യൂണിവേഴ്‌സിറ്റി 47.91 ലക്ഷം, കോളജ് വിദ്യാഭ്യാസ വകുപ്പ് 30.98 ലക്ഷം, എംജി യൂണിവേഴ്‌സിറ്റി 13.44 ലക്ഷം, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി 18.54 ലക്ഷം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 16.41 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ 14,757 സ്‌കൂളുകളില്‍നിന്ന് 15.18 കോടി രൂപയും നല്‍കിയിട്ടുണ്ട്. 5,50,703 കുടുംബങ്ങള്‍ക്ക് സഹായം നല്‍കി. പതിനായിരം രൂപ വിഹിതമുളള അടിയന്തര സഹായം ഇതുവരെ 5,50,703 കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മരണപ്പെട്ടവരുടെ ആശ്രിതരായ 327 കുടുംബങ്ങള്‍ക്ക് മരണാനന്തര ധനസഹായം നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Flood, Kerala, News, CMDRF: 189 Cr collected from all dist  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?