സര്‍ക്കാര്‍ ജോലിക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു; 18 പേര്‍ പിടിയില്‍
ലക്‌നൗ: (www.kvartha.com 02.09.2018) സര്‍ക്കാര്‍ ജോലിക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ഉത്തര്‍പ്രദേശ് സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ കമ്മീഷന്‍ (യുപിഎസ്എസ്എസ്‌സി) നടത്തുന്ന ടൂബ്‌വെല്‍ ഓപ്പറേറ്റേഴ്‌സ് (നല്‍കൂപ് ചലക്) തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. സംഭവത്തില്‍ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
15 ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും മറ്റു രേഖകളും അറസ്റ്റ് ചെയ്തവരില്‍ നിന്നും പിടിച്ചെടുത്തു. ഞായറാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പരീക്ഷയുടെ ഹിന്ദി ചോദ്യപേപ്പര്‍ ശനിയാഴ്ച രാത്രി മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ചോര്‍ന്ന വിവരം അധികൃതര്‍ അറിഞ്ഞത്.
സംഭവത്തെ തുടര്‍ന്ന് പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തിയതി പീന്നീട് അറിയിക്കും. 3210 ഒഴിവുകളിലേക്കാണ് പരീക്ഷ നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ 396 കേന്ദ്രങ്ങളിലായി നടക്കേണ്ടിയിരുന്ന പരീക്ഷയ്ക്ക് 2.5 ലക്ഷത്തിലധികം ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ചിരുന്നു.
Keywords: India, National, News, UP, Lucknow, Arrested, Examination, Job, Uttar Pradesh Subordinate Service Selection Commission (UPSSSC) examinations(for tubewell operators) paper leak case: UP Special Task Force has arrested 11 people in connection with the case. Mobile phones, documents, Rs 15 Lakh cash seized,

Powered by Info News For You

Comments
Post a Comment