18 കോടി രൂപ നേടിയ മലയാളി മറ്റൊരു മലയാളിക്ക് സമ്മാനിച്ചത് 23 കോടി; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സംഭവിച്ചത്!
ദുബൈ: (www.kvartha.com 04.09.2018) അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇത്തവണയും മലയാളിക്ക് സമ്മാനം. ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 23 കോടിയിലേറെ രൂപയാണ് (12 ദശലക്ഷം ദിര്‍ഹം) മലയാളിക്ക് ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ തൊടുപുഴ സ്വദേശി ജോര്‍ജ് മാത്യുവിനും കൂട്ടുകാര്‍ക്കുമാണ് ഈ തുക ലഭിച്ചത്. എന്നാല്‍, ഈ സമ്മാനം ലഭിക്കുന്നതിന് പിന്നിലും ഒരു മലയാളിയുടെ സ്പര്‍ശം ഉണ്ട്.
ഒടുവില്‍ നടന്ന നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ ഒരു കോടി ദിര്‍ഹം (ഏതാണ്ട് 18.75 കോടി രൂപ) സ്വന്തമാക്കിയ കുണ്ടറ സ്വദേശി വാഴപ്പള്ളില്‍ സൈമണ്‍ ആണ് പുതിയ ഭാഗ്യശാലിയെ തെരഞ്ഞെടുത്തത്. 18 കോടി നേടിയ മലയാളി, 23 കോടി മറ്റൊരു മലയാളിയുടെ കൈയ്യിലേക്ക് എത്തിക്കുന്നു.
പുതിയ വിജയിയെ തെരഞ്ഞെടുക്കാന്‍ എത്തിയ സൈമണ്‍ ഏറെ സന്തുഷ്ടനായിരുന്നു. തനിക്കാണ് ഒന്നാം സമ്മാനം എന്നു പറഞ്ഞു വിളിച്ചപ്പോള്‍ പറ്റിക്കാന്‍ പറഞ്ഞതാകും എന്നാണ് ആദ്യം കരുതിയത്. നാലാമത്തെ തവണ ടിക്കറ്റ് എടുത്തപ്പോഴാണ് വമ്പന്‍ സമ്മാനം ലഭിക്കുന്നത്. സാധാരണ കൂട്ടുകാര്‍ക്കൊപ്പം ഭാഗ്യം പരീക്ഷിക്കാറുള്ള താന്‍ ഇത്തവണ ഒറ്റയ്ക്ക് ടിക്കറ്റ് എടുത്തപ്പോഴാണ് ഭാഗ്യം ഒപ്പം നിന്നതെന്നും സൈമണ്‍ പറഞ്ഞു.
ഇത്തവണ ഭാഗ്യം പരീക്ഷിക്കുന്നതിന് ടിക്കറ്റ് എടുത്തില്ലേ എന്നു ചോദിച്ചപ്പോള്‍ ആളുകള്‍ എന്നെ കൊല്ലുമെന്നായിരുന്നു സൈമന്റെ മറുപടി. തിങ്കളാഴ്ച നടത്തിയ നറുക്കെടുപ്പില്‍ മുഴുവന്‍ സമ്മാനങ്ങളും സ്വന്തമാക്കിയത് ഇന്ത്യക്കാര്‍ തന്നെ ആണ്. ഇതില്‍ തന്നെ ഭൂരിപക്ഷവും മലയാളികള്‍ ആയിരുന്നു.
ജൂലൈ എട്ടിന് എടുത്ത ടിക്കറ്റാണ് സൈമണെ തുണച്ചത്. വിജയിയായ വിവരം അധികൃതര്‍ ഫോണിലൂടെ അറിയിച്ചെങ്കിലും ആദ്യം സൈമണ്‍ വിശ്വസിച്ചില്ല. വിജയിയായതിലുള്ള സന്തോഷമൊന്നും പ്രകടപ്പിക്കാത്തത് ലോട്ടറി അധികൃതരേയും നിരാശരാക്കി. അവര്‍ വീണ്ടും വിജയി താങ്കള്‍ തന്നെയെന്നും ഇത് വിശ്വസിക്കാം എന്നും പറഞ്ഞപ്പോള്‍ മാത്രമാണ് സൈമണും ഇക്കാര്യം ഉള്‍ക്കൊള്ളുന്നത്.
ഖിസൈസിലെ കട വിപുലപ്പെടുത്തുക, ബിസിനസ് വിപുലപ്പെടുത്തുക എന്നതാണ് തന്റെ ആഗ്രഹമെന്ന് സൈമണ്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴി വാങ്ങിയ 041614 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഇത്രയും തുക സമ്മാനമായി ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും സൈമണ്‍ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി അജ്മാനില്‍ താമസിക്കുന്ന ജോര്‍ജ് മാത്യുവും ഭാര്യ ഫെമിനയും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് 23 കോടിയിലധികം രൂപയുടെ ഭാഗ്യം തങ്ങളെ തേടിയെത്തിയത്. ഭാര്യയ്‌ക്കൊപ്പം ആശുപത്രിയില്‍ പോയപ്പോഴാണ് സന്തോഷ വാര്‍ത്ത അറിഞ്ഞത്. യുഎഇയിലെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി ലിജോ, കോട്ടയ്ക്കല്‍ സ്വദേശി കൃഷ്ണരാജ്, എറണാകുളം സ്വദേശി ദിലീപ്, മലപ്പുറം സ്വദേശി റിജേഷ്, തിരുവനന്തപുരം സ്വദേശി സതീഷ് എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ മാസം 30ന് ഓണ്‍ലൈനിലൂടെ കൂപ്പണെടുത്തത്.
ആയിരം ദിര്‍ഹമിന്റെ കൂപ്പണിന് എല്ലാവരും തുല്യമായി പണം നല്‍കി. നേരത്തെ ഒന്നിച്ച് താമസിച്ചിരുന്നവരാണ് ഇവര്‍. പിന്നീട് പലരുടേയും കുടുംബം നാട്ടില്‍ നിന്നു വന്നതോടെ താമസം പലവഴിക്കായി. എങ്കിലും കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സുഹൃദ് ബന്ധം തുടരുന്ന ആറംഗ സംഘം മാസങ്ങളായി നറുക്കെടുപ്പില്‍ പങ്കെടുത്തുവരികയായിരുന്നു.
അടുത്തിടെ കുറച്ച് സാമ്പത്തിക പ്രതിസന്ധി വന്നതിനാല്‍ ഇത്തവണത്തെ നറുക്കെടുപ്പില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ജോര്‍ജ് മാത്യു സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് മാത്യുവിന്റെ പേരില്‍ ടിക്കറ്റ് എടുക്കുകയായിരുന്നു. ആ ടിക്കറ്റിനു തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യവും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Indian Man Wins Bumper Prize Of 12 Million Dirhams In UAE Lucky Draw, Dubai, News, Lottery, Gulf, Malayalees, Winner, World.

Powered by Info News For You

Comments
Post a Comment