അയലത്തെ 17കാരി പ്രസവിച്ചു; ടാപ്പിംഗ് തൊഴിലാളിയായ 21കാരന്‍ അറസ്റ്റില്‍

കിളിമാനൂര്‍: (www.kvartha.com 27.09.2018) അയലത്തെ 17കാരി പ്രസവിച്ച സംഭവത്തില്‍ ടാപ്പിംഗ് തൊഴിലാളിയായ 21കാരനെ പോലീസ് അറസ്റ്റുചെയ്തു. അയല്‍വാസിയായ ഇരുപത്തിയൊന്നുകാരന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അടയമണ്‍ വട്ടലില്‍ സ്വദേശി രഞ്ജിത്തി (21) നെ കിളിമാനൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ വെച്ച് കഴിഞ്ഞദിവസമാണ് പെണ്‍കുട്ടി പ്രസവിച്ചത്. വിവരം ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കിളിമാനൂര്‍ പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.

21-year-old youth arrested for molesting 17-year-old girl, News, Local-News, Police, Arrested, Molestation, Pregnant Woman, Hospital, Marriage, Kerala

പ്രതി മുന്‍പ് പലതവണ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും വീട്ടുകാര്‍ നിരസിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാലും അയല്‍പക്ക ബന്ധം വേണ്ടെന്നുവച്ചുമാണ് ഈ ബന്ധം ബന്ധുക്കള്‍ നിരസിച്ചത്.

എന്നാല്‍ കഴിഞ്ഞദിവസം വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയായിരുന്നുവെന്ന് വീട്ടുകാര്‍ അറിയുന്നത്. അറസ്റ്റുചെയ്ത രഞ്ജിത്തിനെ ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 21-year-old youth arrested for molesting 17-year-old girl, News, Local-News, Police, Arrested, Molestation, Pregnant Woman, Hospital, Marriage, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?