സൗഹൃദ കൂട്ടായ്മയില്‍ സംസ്ഥാനത്ത് പൂര്‍ത്തീകരിച്ച ആദ്യ വീട് രമക്ക് സ്വന്തം; 16 ദിവസം കൊണ്ട് പുതിയ വീട്

പറവൂര്‍: (www.kvartha.com 26.09.2018) പ്രളയത്തില്‍ ഒറ്റപ്പെട്ട് ആരും തുണയില്ലാതെ വിഷമത്തിലായ വീട്ടമ്മക്ക് സൗഹൃദ കൂട്ടായ്മ കൈത്താങ്ങായി. ഭര്‍ത്താവിന്റെ മരണശേഷം ഏകയായി ഷീറ്റ് വലിച്ചുകെട്ടിയ ഷെഡില്‍ അന്തിയുറങ്ങുകയായിരുന്ന വടക്കുംപുറം തൈക്കൂട്ടത്തില്‍ ശ്രീനിവാസന്റെ ഭാര്യ രമ (63)യുടെ ഷെഡ് പ്രളയത്തില്‍ ഒലിച്ചുപോയിരുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എത്തിയ യുവാക്കള്‍ക്ക് രമയുടെ ദുരവസ്ഥ മനസ്സിലായി. വെയിലും മഴയും ഏല്‍ക്കാതെ കയറിക്കിടക്കാന്‍ ഒരു പ്ലാസ്റ്റിക് ഷീറ്റ് വാങ്ങിത്തരുമോയെന്ന രമയുടെ ചോദ്യം യുവാക്കളുടെ മനസ്സില്‍ തറച്ചു. പിന്നീടെല്ലാം ധ്രുതി ഗതിയിലായിരുന്നു.

New home with Build on 16 days, News, House, Flood, Rain, Facebook, Compensation, House Wife, Kerala

വീട്ടമ്മക്ക് ഒരു വീട് ഒരുക്കാന്‍ മാത്രം രൂപം കൊണ്ട നിശ്ചയദാഢ്യത്തില്‍ ഉടലെടുത്ത സൗഹൃദ കൂട്ടായ്മ 16 ദിവസം കൊണ്ട് പുതിയൊരു വീട് നിര്‍മിച്ച് ഗൃഹപ്രവേശനം നടത്തി മാതൃകയായിരിക്കുകയാണ്. കലാകാരന്മാരും സാധാരണക്കാരുമായ യുവാക്കളുടെ വാട്ട്‌സ് ആപ് , ഫേസ് ബുക്ക് ഗ്രൂപ്പുകളാണ് രണ്ടര ലക്ഷത്തോളം രൂപ സമാഹരിച്ച് വീട്ടമ്മക്ക് വീട് നിര്‍മിച്ച് നല്‍കിയത് .

പരസ്പരം കണ്ടു പരിചയം പോലുമില്ലാത്തവര്‍ വീടു നിര്‍മാണത്തില്‍ കൈ കോര്‍ത്തു. രണ്ടാഴ്ച കൊണ്ട് രണ്ടര ലക്ഷത്തോളം രൂപ സമാഹരിച്ച് ഒരു മുറി, അടുക്കള, ശുചി മുറി, സിറ്റ് ഔട്ട് എന്നിവയുള്ള 300 ചതുരശ്ര അടി വീടാണ് നിര്‍മിച്ചത് . വീടിനകത്ത് ടൈല്‍ പാകിയിട്ടുണ്ട്. മേല്‍ക്കൂര ഷീറ്റ് വിരിച്ച് സിലിംഗ് ചെയ്തു.

ഹോം ചലഞ്ച് എന്ന ഗ്രൂപ്പാണ് പിന്നില്‍ പ്രവര്‍ത്തിച്ചത്. വീട് പൂര്‍ണമായും നിര്‍മിച്ച ശേഷമായിരുന്നു ഗൃഹപ്രവേശന വിവരം പുറത്തുവിട്ടത്. ഞായറാഴ്ച രാവിലെ 10.10 ന് നടന്ന ഗൃഹപ്രവേശനത്തിലേക്ക് ആരേയും ക്ഷണിച്ചിരുന്നില്ല. എന്നാല്‍ എം എല്‍ എ യും ജനപ്രതിനിധികളും കലാകാരന്മാരും അടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചടങ്ങില്‍ പങ്കെടുത്ത് സന്തോഷം പങ്കുവെച്ചു.

ഇതിന് മുമ്പ് കണ്ടിട്ടു പോലുമില്ലാത്തവരുടെ സാന്നിധ്യത്തില്‍ നിലവിളക്ക് കൊളുത്തി രമ ഗൃഹപ്രവേശനം നടത്തി. തുടര്‍ന്ന് പാല്‍ കാച്ചില്‍ നടത്തി ചടങ്ങ് പൂര്‍ത്തിയാക്കി. സന്തോഷ സൂചകമായി പായസവിതരണവും ഉണ്ടായിരുന്നു. കുട്ടായ്മ സ്വരൂപിച്ച തുകയില്‍ ബാക്കി വന്ന പതിനായിരം രൂപ ഹോം ചലഞ്ചിന്റെ രണ്ടാം വീട് നിര്‍മാണത്തിനായി രമ കൈമാറി.

പുതിയകാവ് സ്വദേശിനി രമക്കാണ് അടുത്ത വീട് നിര്‍മിച്ചു നല്‍കുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ പോലും ആഗ്രഹിക്കാത്ത കൂട്ടായ്മക്കാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New home with Build on 16 days, News, House, Flood, Rain, Facebook, Compensation, House Wife, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?