സാലറി ചാലഞ്ചിന്റെ അവസാന ദിനവും കഴിഞ്ഞു; വിശദമായ കണക്കുകള്‍ തിങ്കളാഴ്ച പുറത്തുവിടും, താല്‍പര്യമില്ലെന്നറിയിച്ചത് 1600 സെക്രട്ടേറിയറ്റ് ജീവനക്കാര്‍, വിസമ്മത പത്രം നല്‍കാത്തവരുടെ ശമ്പളം പിടിക്കും
തിരുവനന്തപുരം: (www.kvartha.com 22.09.2018) സാലറി ചാലഞ്ചിന്റെ അവസാന ദിനവും കഴിഞ്ഞ സാഹചര്യത്തില്‍ വിശദമായ കണക്കുകള്‍ തിങ്കളാഴ്ച പുറത്തുവിടും. ശമ്പളം നല്‍കാനുള്ള അവസാന ദിവസം ശനിയാഴ്ചയായിരുന്നു. ചലഞ്ച അവസാനിക്കുമ്പോള്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കാന്‍ താല്‍പര്യമില്ലെന്നറിയിച്ചത് 1,600 സെക്രട്ടേറിയറ്റ് ജീവനക്കാരാണ്.
പൊതുഭരണവകുപ്പില്‍ 750 പേരും നിയമസഭാ സെക്രട്ടേറിയറ്റില്‍ 420 പേരും ധനകാര്യവകുപ്പില്‍ 200 പേരും ശമ്പളം നല്‍കാന്‍ വിസമ്മതിച്ചുവെന്ന് പ്രതിപക്ഷ സംഘടനകള്‍ പറയുന്നു. പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ കണക്കനുസരിച്ചാണ് സെക്രട്ടേറിയറ്റിലെ 5,750 ജീവനക്കാരില്‍ 1600 പേരാണ് വിസമ്മത പത്രം നല്‍കിയതെന്ന് വ്യക്തമാക്കുന്നത്.
അതേ സമയം ഈ വാദം തെറ്റാണെന്ന വാദവുമായാണ് ഭരണപക്ഷ സംഘടനകള്‍ രംഗത്തെത്തി. ഭൂരിപക്ഷം ജീവനക്കാരും സാലറി ചാലഞ്ചില്‍ പങ്കെടുത്തെന്നും ശമ്പളത്തില്‍ നിന്നുള്ള വിഹിതം നല്‍കിയതായും ഭരണപക്ഷ സംഘടനകള്‍ അറിയിച്ചു. തിങ്കളാഴ്ച വിശദമായ കണക്കുകള്‍ പുറത്തുവിടുമെന്നും സംഘാടകര്‍ വ്യക്തമാക്കി.
സാലറി ചാലഞ്ചിന് ജീവനക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരാണ് അധികം സഹകരിക്കാതിരുന്നത്. വിസമ്മത പത്രം നല്‍കാത്ത എല്ലാ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ശമ്പളം ദുരിതാശ്വാസനിധിയിലേക്കു പിടിക്കുമെന്നും ഐസക് വ്യക്തമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Flood, News, Thomas Issac, Good response for Salary Challenge: Thomas Isaac

Powered by Info News For You

Comments
Post a Comment