യുപിയില്‍ കനത്ത മഴ, വെള്ളപ്പൊക്കം; 16 ജില്ലകള്‍ വെള്ളത്തില്‍; 16 മരണം

ഷാജഹാന്‍പുര്‍: (www.kvartha.com 03.09.2018) യുപിയില്‍ കനത്ത മഴയിലും വെള്ളപൊക്കത്തിലും കനത്ത നാശനഷ്ടങ്ങള്‍. സംസ്ഥാനത്തെ പതിനാറ് ജില്ലകള്‍ വെള്ളത്തിലായി. വിവിധ ജില്ലകളില്‍ നിന്നും ഇതുവരെ 16 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിലുണ്ടായ ജീവഹാനിയാണിത്.

വരുന്ന രണ്ട് ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിനിടെ ലളിത് പൂര്‍, ജാന്‍സി ജില്ലകളില്‍ കുടുങ്ങിയ 14 പേരെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ആണ് രക്ഷപ്പെടുത്തിയത്.

National, UP, Rain

ഷാജഹാന്‍പുരിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍. ഇവിടെ ആറ് പേരാണ് ഒറ്റദിവസം മരിച്ചത്. ഇടിമിന്നലേറ്റായിരുന്നു മരണങ്ങള്‍. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സീതാപുര്‍ ജില്ലയില്‍ രണ്ട് പേരും ഔരൈയ്യ, അമേതി എന്നിവിടങ്ങള്‍ രണ്ട് പേര്‍ വീതവും മരിച്ചു.

461 വീടുകള്‍ തകര്‍ന്നു. 18 കന്നുകാലികള്‍ ചത്തു. കാലികളെ മേയ്ച്ചിരുന്നവര്‍ പൊടുന്നനെയുണ്ടായ മഴയില്‍ മരച്ചുവട്ടില്‍ അഭയം പ്രാപിച്ചിരുന്നു. ഈ സമയത്ത് മിന്നലേറ്റാണ് മരണങ്ങള്‍ സംഭവിച്ചത്. മരിച്ചവരില്‍ അഞ്ചുവയസുകാരനും ഉള്‍പ്പെടും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Shahjahanpur bore the maximum brunt of the weather onslaught on Saturday, as six people were killed in incidents of lightning strike, while seven were injured.

Keywords: National, UP, Rain


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?