ലോകസഭാ തിരഞ്ഞെടുപ്പിന് ആദ്യമേ ഒരുങ്ങി എല്‍ ഡി എഫിനെയും ബി ജെ പിയെയും ഞെട്ടിച്ച് യു ഡി എഫ്; നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ 15 ന് തുടങ്ങും, പിന്നാലെ മണ്ഡലം, ബൂത്ത് കമ്മിറ്റി തിരഞ്ഞെടുപ്പും, മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മണ്ഡലം പിടിക്കാമെന്ന് നേതാക്കള്‍

കാസര്‍കോട്: (www.kasargodvartha.com 13.09.2018) ലോകസഭാ തിരഞ്ഞെടുപ്പിനൊരുങ്ങി യുഡിഎഫ്. യുഡിഎഫിന്റെ ആദ്യ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ 15 ന് കാഞ്ഞങ്ങാട്ട് നടക്കും. ഇതിനു പിന്നാലെ മണ്ഡലം, ബൂത്ത് കമ്മിറ്റി തിരഞ്ഞെടുപ്പുകളും നടക്കുമെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ദീനും കവീനര്‍ എ. ഗോവിന്ദന്‍ നായരും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

15 ന് രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരി ഭവനില്‍ നടക്കുന്ന യു.ഡി.എഫ് ജില്ലാ നേതൃത്വ ക്യാമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി, കെ.പി.എ മജീദ്, ഷിബു ബേബിജോ, അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ തുടങ്ങിയ യു.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കും. ക്യാമ്പില്‍ ജില്ലയിലെ യു.ഡി.എഫിന്റെ മുന്‍ എം.എല്‍.എമാര്‍, തദ്ദേശസ്വയംഭരണ അംഗങ്ങള്‍, സഹകരണ ബാങ്ക് ഡയറക്ടര്‍മാര്‍, യു.ഡി.എഫിന്റെ നിയോജക മണ്ഡലം ഭാരവാഹികള്‍ എന്നിവരടക്കം 500 പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി നിയോജക മണ്ഡലംതല കമ്മിറ്റികള്‍ രൂപീകരിച്ചു കഴിഞ്ഞു. പഞ്ചായത്ത്തല കമ്മിറ്റികള്‍ ഉടന്‍ രൂപീകരിക്കും. പഞ്ചായത്ത്തല കമ്മിറ്റികളുടെ രൂപീകരണം ഒക്ടോബര്‍ അഞ്ചിനകം പൂര്‍ത്തീകരിക്കും. ഇതിനുശേഷം ബൂത്ത് കമ്മിറ്റികളുടെ രൂപീകരണം ആരംഭിക്കും. നവംബര്‍ 10നകം ബൂത്ത് കമ്മിറ്റികളുടെ രൂപീകരണം പൂര്‍ത്തീകരിക്കും.


പി കരുണാകരന്‍ എം.പി എന്ന നിലയില്‍ പരാജയം

കാസര്‍കോട് എം.പി പി. കരുണാകരന്‍ സമ്പൂര്‍ണ പരാജയമാണെന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. നീലേശ്വരം മേല്‍പ്പാലത്തിന്റെ പണി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഒരു ട്രെയിനിന് സ്റ്റോപ്പ് അനുവദിപ്പിക്കാന്‍ പോലും എം.പിയ്ക്ക് സാധിച്ചിട്ടില്ല. കേന്ദ്ര സര്‍വകലാശാലയിലെ കാവിവല്‍ക്കരണം ദേശീയ ശ്രദ്ധയില്‍ കൊണ്ട് വരുതിന് ചെറുവിരലനക്കുന്നില്ല. കേന്ദ്ര മെഡിക്കല്‍ കോളജിന് വേണ്ടിയും പ്രത്യേക ശ്രമം നടത്തിയില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

കാസര്‍കോട് മണ്ഡലം തിരിച്ചു പിടിക്കും

കഴിഞ്ഞ തവണ ചെറിയ വോട്ടുകള്‍ക്ക് നഷ്ടപ്പെട്ട കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം ഇക്കുറി തിരിച്ചു പിടിക്കുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. ഇതിനായി അണികളെ പൂര്‍ണ സജ്ജരാക്കും. യു.ഡി.എഫിലെ കക്ഷികളെല്ലാം ബൂത്തു കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ഇതിനകം തുടങ്ങി കഴിഞ്ഞതായും നേതാക്കള്‍ പറഞ്ഞു.

നല്ല സ്ഥാനാര്‍ത്ഥി നേരത്തെ വേണം

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുതിന് നല്ല സ്ഥാനാര്‍ത്ഥിയെ നേരത്തെ തന്നെ നിശ്ചയിച്ച് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കിറക്കണമെന്ന് യു ഡി എഫ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത് വിജയത്തെ ബാധിച്ചിരുന്നു. ഇക്കുറി അത് ആവര്‍ത്തിക്കരുത്. നേരത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായാല്‍ പ്രവര്‍ത്തകര്‍ കുറേക്കൂടി സജീവമായി രംഗത്തിറങ്ങും. പ്രചാരണത്തിന് കൂടുതല്‍ സമയവും ലഭിക്കുമെന്നതും പ്രയോജനം ചെയ്യും.

ജില്ലാ പഞ്ചായത്ത് കോണ്‍ഗ്രസിന് വിട്ടു കൊടുക്കുന്നതിന് തയ്യാര്‍; സംസ്ഥാന നേതൃത്വം ആവശ്യപ്പെടണം

ജില്ലാ പഞ്ചായത്തില്‍ മുസ്ലിം ലീഗ് കോഗ്രസുമായി പ്രസിഡണ്ട് പദം വെച്ചു മാറേണ്ടത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയാണെന്ന് നേതാക്കള്‍ പറഞ്ഞു. നിലവില്‍ തീരുമാനമെടുത്തത് സംസ്ഥാന കമ്മിറ്റിയാണ്. അവര്‍ തന്നെ ഇക്കാര്യത്തിലും തീരുമാനം കൈകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Watch Video

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, election, Top-Headlines, UDF, BJP, LDF, UDF Propeganda started for Loksabha Election; First Convention on 15th
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?